പെണ്‍കുട്ടികളെ പ്രേമം നടിച്ച് വലയിലാക്കും; ലൈംഗീക ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്യും; അന്താരാഷ്ട്ര സെക്‌സ് റാക്കറ്റ് മാഫിയ നടത്തുന്ന മലയാളിക്കെതിരെ പരാതി

തിരുവനന്തപുരം: വിദേശത്ത് മലയാളി പെണ്‍കുട്ടികളെ വലയിലാക്കി പെണ്‍വാണിഭ സംഘം നടത്തുന്ന മലയാളി യുവാവിനെതിരെ പെണ്‍കുട്ടിയുടെ പരാതി. സെക്‌സ് റാക്കറ്റില്‍ നിരവധി മലയാളികള്‍ കുടുങ്ങിയതായി ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ഷാര്‍ജയിലെ അന്താരാഷ്ട്ര സെക്സ് റാക്കറ്റിലെ മുഖ്യകണ്ണിയാണ് തിരുവനന്തപുരം സ്വദേശിയായ ഈ യുവാവെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം കണിയാപുരം സ്വദേശി ഷാനവാസിന് എതിരെയാണ് ഗുരുതമായ ആരോപണങ്ങള്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാര്‍ജയില്‍ ഇയാളുടെ റാക്കറ്റില്‍ നിന്നും രക്ഷപെട്ട രണ്ട് മലയാളി പെണ്‍കുട്ടികളാണ് ഷാനവാസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്ക്കാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ നേതാവായിട്ടുള്ള അന്താരാഷ്ട്ര സെക്സ് റാക്കറ്റില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ അകപ്പെട്ടിട്ടുള്ളതായും പെണ്‍കുട്ടികള്‍ പരാതിയില്‍ പറയുന്നു. വാഗ്ദാനങ്ങള്‍ നല്‍കി വലയിലാക്കിയ ശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് ഉപയോഗിക്കുന്ന രീതിയായിരുന്നു സംഘത്തിന്റേതെന്നും പരാതിയില്‍ പറയുന്നു.

നിരവധി രാജ്യങ്ങളിലെ പെണ്‍കുട്ടികളുമായി അടുപ്പത്തിലായിരുന്നു ഇയാളെന്നും ഇവരെയാണ് റാക്കറ്റിന്റെ ഭാഗമാക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ച് വച്ചാണ് ഷാര്‍ജയില്‍ ഇയാള്‍ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് ഇവരോട് പ്രണയാഭ്യര്‍ഥന നടത്തി വശത്താക്കുകയും ലൈംഗികമായി ഉപയോഗിക്കുന്നതുമാണ് രീതി. പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളെടുത്ത് അത് കാണിച്ച് ഭീഷണിപ്പെടുത്തി വലയിലാക്കുന്ന രീതിയും ഇയാള്‍ സ്വീകരിച്ചിരുന്നു.

ഇന്‍ഡോനേഷിയ, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ നിരവധി രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ ഇയാളുടെ വലയില്‍ കുടങ്ങിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഷാനവാസുമായി പരാതിക്കാരില്‍ ഒരാള്‍ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. അപ്പോഴാണ് ഇയാളുടെ കല്യാണം കഴിഞ്ഞതാണെന്നും നാട്ടില്‍ ഭാര്യയുള്ളതായും പെണ്‍കുട്ടി അറിയുന്നത്.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ ഇയാള്‍ ഉപയോഗിച്ച് പോന്നത്. പെണ്‍കുട്ടികളുമൊത്തുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഇവരെ ഭീഷണിപ്പെടുത്തുകയും പിന്നീട് മറ്റ് പലര്‍ക്കുമായി കാഴ്ച്ചവെക്കുന്നതുമായിരുന്നു ഇയാളുടെ രീതി. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പരത്തുമെന്നും ഭീഷണി മുഴക്കുന്നതാണെന്ന് രീതി.
പരാതിക്കാരിയായ പെണ്‍കുട്ടി ഷാനവാസുമായി വിവാഹം നടത്താനിരുന്നതാണ്. ഇതിനിടയിലാണ് ഇയാള്‍ വിവാഹിതനാണെന്ന കാര്യം മനസ്സിലാക്കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കൈമാറുന്ന സെക്‌സ് റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന് മനസിലാകുന്നതെന്ന് പരാതിയില്‍ പറയുന്നു.

Top