പ്രവാസ ജീവിതം കനല്‍ പോലെ ദുഷ്‌കരം; ജീവിതത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു

50610_1470031921

ലണ്ടന്‍: പ്രവാസ ലോകത്ത് ചൂടും കഷ്ടതയും അനുഭവിച്ചാണ് പലരും പ്രവര്‍ത്തിക്കുന്നത്. നാട്ടിലുള്ള കുടുംബം നല്ല നിലയില്‍ കഴിയാന്‍ വേണ്ടി കഷ്ടതകള്‍ അനുഭവിച്ച് പലരും ജീവിക്കുന്നു. കല്യാണം കഴിഞ്ഞ് പ്രവാസ ജീവിതം അനുഭവിക്കുന്ന സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെ. എന്നാല്‍, പലര്‍ക്കും അത് താങ്ങാനാവാത്തതിലും കഠിനമാണ്. സമ്മര്‍ദ്ദം താങ്ങാനാകാതെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തിരിക്കുകയാണ്.

ബ്രിട്ടനിലാണ് മലയാളി വീട്ടമ്മയാണ് മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തത്. ആല്‍ഡര്‍ഷോട്ട് എന്ന സ്ഥലത്തു താമസിക്കുന്ന ലിന്‍സി ജോബിയാണ് ജീവിതം അവസാനിപ്പിച്ചത്. ഏതാനും നാളുകളായി മാനസിക സമ്മര്‍ദ്ദം അലട്ടിയ ജീവിതമായിരുന്നു ലിന്‍സിയുടെതെന്നു സുഹൃത്തുക്കളും മറ്റും സൂചന നല്‍കുന്നു. അതിനാല്‍ തന്നെ ഭര്‍ത്താവ് ജോബിയും കുട്ടികളും ഒക്കെ സദാസമയം ലിന്‍സിയെ സന്തോഷവതിയാക്കാനും ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയും സ്‌കൂള്‍ അവധി പ്രമാണിച്ചു കുടുംബം ഒന്നടങ്കം വിനോദ യാത്രയും നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവ് ജോലിക്കു പോയ സമയത്താണ് ലിന്‍സി മരണത്തെ പുല്‍കിയത്. കുട്ടികളില്‍ മൂത്തയാള്‍ സ്‌കൂള്‍ അവധിക്കാലം പ്രമാണിച്ചു ബര്‍മിങ്ഹാമില്‍ ഉള്ള ബന്ധുവിന്റെ വീട്ടില്‍ ആയതിനാല്‍ ഇളയ പെണ്‍കുഞ്ഞു മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കുട്ടി അറിയാതിരിക്കാന്‍ വീടിനു പുറത്തുള്ള ഗാരേജിലാണ് ഇവര്‍ മരണത്തെ കൂട്ട് തേടിയെത്തിയത്. ഒരു കാരണവശാലും മരണ ശ്രമം പരാജയപ്പെടരുത് എന്ന ലക്ഷ്യത്തോടെ ബ്ലീച്ചിങ് ലോഷന്‍ അടക്കമുള്ള ക്ലീനിങ് ലായിനികള്‍ കുടിച്ച ശേഷം തീ കൊളുത്തി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങുകയായിരുന്നു.

ഉച്ചക്ക് പന്ത്രണ്ടു മണിയോടെ നടന്ന സംഭവം, ഗാരേജില്‍ നിന്നും പുകയും മണവും ഉയരുന്നത് കണ്ടു തൊട്ടടുത്തുള്ള താമസക്കാര്‍ എത്തി ഭര്‍ത്താവിനെ വിവരം അറിയിക്കുക ആയിരുന്നു. ജോബിയുടെ കുടുംബവും ആയി ഏറെ അടുപ്പമുള്ളവരാണ് ചൈനക്കാരായ ഈ കുടുംബം. കല്ലമ്പാറ കുറുമള്ളൂര്‍ കുടുംബാംഗമാണ് ജോബി. 11 വയസുള്ള ലാന്‍സണും 8 വയസ്സുകാരി ലിയോണയുമാണ് മക്കള്‍. ആല്‍ഡര്‍ഷോട്ടിനു അടുത്ത് നോര്‍ത്ത് ക്യാമ്പിലെ ഫണ്‍ബറോവിലാണ് ഇവര്‍ താമസിച്ചിരുന്നത്.<യൃ/> <യൃ/>ഉടന്‍ തന്നെ പൊലീസും പാരാമെഡിക് ജീവനക്കാരും എത്തിയെങ്കിലും ആശുപത്രിയിലേക്കു നീക്കും മുന്‍പ് തന്നെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. തുടര്‍ന്ന് തെളിവെടുപ്പിനായി ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തിയ ശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കിയത്. ഏറ്റവും അടുത്ത ബന്ധമുള്ള രണ്ടു മലയാളി കുടുംബത്തിന് മാത്രമാണ് സാക്ഷികള്‍ ആയി മൃതദേഹം കാണാന്‍ അവസരം ലഭിച്ചത്.

പ്രാഥമിക ധാരണ അനുസരിച്ചു പോസ്റ്റ്മോര്‍ട്ടം ചെയ്തു കിട്ടുന്ന മൃതദേഹം നാട്ടില്‍ എത്തിച്ചാകും ശവസംസ്‌ക്കാരം നടത്തുക എന്നറിയുന്നു. ദുരന്തമറിഞ്ഞു ജോബിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ ആല്‍ഡര്‍ഷോട്ടില്‍ എത്തിയിട്ടുണ്ട്. അമ്മയെ ഏറെ സ്നേഹിച്ചിരുന്ന, കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന മകന്റെ വിലാപം ഏറെ വേദനയോടെയാണ് വിവരം കേട്ടറിഞ്ഞു എത്തിയവര്‍ ഏറ്റുവാങ്ങിയത്.

അതേസമയം രാവിലെ മുതല്‍ എന്തോ അപകടം തങ്ങളെ തേടി എത്തുന്നു എന്ന ഉള്‍വിളി തോന്നിയ ലിന്‍സിയുടെ അമ്മ നാട്ടില്‍ നിന്നും ബഹറിനില്‍ ഉള്ള മകനെ വിളിച്ചു ലിന്‍സിയുമായി സംസാരിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു രാവിലെ പത്തു മണിയോടെ ദീര്‍ഘ നേരം സഹോദരന്‍ ഫോണില്‍ ലിന്‍സിയുമായി സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലിന്‍സിക്ക് ആശ്വാസം പകരുന്ന വാക്കുകളാകും സഹോദരന്‍ സംസാരിച്ചിരിക്കുക എന്ന അനുമാനം നിലനില്‍ക്കെ, മണിക്കൂറുകള്‍ പിന്നിടും മുന്‍പേ ലിന്‍സിയുടെ മനസ്സിനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ചിന്ത എന്തെന്നത് അവ്യക്തമാണ്. അതിനിടെ കഴിഞ്ഞ ദിവസം വരെ ലിന്‍സി ഏറെ ആഹ്ലാദവാദിയാണ് കാണപ്പെട്ടത് എന്നും മലയാളി സുഹൃത്തുക്കള്‍ പറയുന്നു.

ഏറെ നാളായി നേഴ്സിങ് ഹോമില്‍ ജോലി ചെയ്തിരുന്ന ലിന്‍സി അടുത്ത കാലത്തു ഫ്രിന്‍ലി ഹോസ്പിറ്റലില്‍ ജോലി കണ്ടെത്തിയിരുന്നെങ്കിലും ഉടന്‍ തന്നെ വേണ്ടെന്നു വയ്ക്കുക ആയിരുന്നു. പിന്നീട് ഇതേ പറ്റി അടുത്തറിയാവുന്നവരോട് ഖേദം പങ്കിടുകയും ചെയ്തിരുന്നു. എന്നാല്‍ ലിന്‍സിയെ പരിചയം ഉള്ളവര്‍ക്കെല്ലാം ഒരൊറ്റ വാക്കേ പറയാനുള്ളൂ, ആരെയും സഹായിക്കാന്‍ സന്മനസ് ഉള്ള, കുടുംബത്തെ പറ്റി ഏറെ ആകുലതകള്‍ ഉള്ള ഒരു തനി മലയാളി യുവതി.

ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ പറയാന്‍ കഴിയുന്ന നന്മയുടെ വാക്കുകള്‍ ആണിതെന്നും കരുതേണ്ട, കാരണം ലിന്‍സിയുടെ ഫേസ്ബുക് അക്കൗണ്ട് നിറയെ മറ്റുള്ളവരെ സഹായിക്കാന്‍ വ്യഗ്രത കാട്ടുന്ന ഒരു മനസിന്റെ പ്രതിബിംബം ആണ് കാണുവാന്‍ കഴിയുന്നത്. നേഴ്സിങ് പാസായി വിദേശത്തു എത്തി സുഖ ജീവിതം കണ്ടെത്തിയവര്‍ നാട്ടിലുള്ളവരെ മറക്കുന്ന കാലത്തു എവിടെ എങ്കിലും ഒരു വിദേശ നേഴ്സിങ് റിക്രൂട്ട് ശ്രദ്ധയില്‍ പെട്ടാല്‍ അതുടനെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സന്മനസ് കാട്ടുന്ന ആളാണ് സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് ലിന്‍സി.

Top