കോഴിക്കോട്:രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മലയാളികൾ കാട്ടിയത് വലിയ ദുരന്തം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഒരു എതിരാളി ആകുന്നില്ലെന്ന് ചരിത്രകാരൻ രാമചന്ദ്രഗുഹ. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പാട്രിയോട്ടിസം വെർസസ് ജിംഗോയിസം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രാമചന്ദ്രഗുഹ.സോണിയ ഓർമ്മിപ്പിക്കുന്നത് മുഗൾ വംശത്തെആണെന്നും രാഹുൽ ഗാന്ധി മോദിക്ക് എതിരാളിയല്ലെന്ന് രാമചന്ദ്രഗുഹപറഞ്ഞു .
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
കഠിനാധ്വാനിയും സ്വയം നിർമ്മിതനുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗാന്ധികുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ നാടുവാഴിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്നും രാമചന്ദ്രഗുഹ പറഞ്ഞു. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ഗുണം അയാൾ രാഹുൽ ഗാന്ധിയല്ല എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യസമരകാലത്തെ് മഹത്തായ സേവനങ്ങൾ നടത്തിയ കോൺഗ്രസ് പാർട്ടിയെ, ദയനീയമായ കുടുംബ സ്ഥാപനമായി മാറ്റിയതാണ് ഇന്ത്യയിലിപ്പോൾ ഹിന്ദുത്വത്തിന്റെയും, ജിംങ്കോയിസത്തിന്റെയും ഉയർച്ചയ്ക്കും കാരണമാണെന്നും ഗുഹ പറഞ്ഞു. വ്യക്തിപരമായി തനിക്ക് രാഹുൽഗാന്ധിയോട് യാതൊരു വിരോധവുമില്ല. അദ്ദേഹം മാന്യനായ നേതാവാണ്. എന്നാൽ അഞ്ചാം തലമുറയിലെ നാടുവാഴിത്തം ഇന്ത്യയിലെ യുവജനങ്ങൾ ആഗ്രഹിക്കുന്നില്ല.
2024ൽ രാഹുൽ ഗാന്ധിയെ വീണ്ടും മലയാളികൾ തെരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾ വലിയ തെറ്റാവും ചെയ്യുന്നതെന്നും, നരേന്ദ്ര മോദിക്ക് മലയാളികളിൽ നിന്നുലഭിക്കുന്ന അനുകൂല പ്രവൃത്തിയായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്രമോദി കഠിനാധ്വാനാവും, സ്വന്തപ്രയത്നവും കൊണ്ട് നേതാവായ വ്യക്തിയാണ്. 15 വർഷം ഒരു സംസ്ഥാനത്തെ നയിച്ച അദ്ദേഹത്തിന് ഭരണപരമായ പരിചയമുണ്ട്. മാത്രമല്ല അദ്ദേഹം യൂറോപ്പിൽ പോവാൻ അവധി എടുക്കുന്നില്ല. എന്നെ വിശ്വസിക്കൂ, ഇതെല്ലാം ഞാൻ വളരെ ഗൗരവത്തോടെയാണ് പറയുന്നതെന്നും ഗുഹ വ്യക്തമാക്കി.രാഹുൽ ഗാന്ധി കൂടുതൽ ബുദ്ധിമാനും കഠിനാധ്വാനിയുമായിരുന്നെങ്കിൽ യൂറോപ്പിൽ പോവാൻ അവധി എടുക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും അദ്ദേഹം വിമർശിച്ചു. മുഗൾ വംശത്തെയാണ് സോണിയ ഓർമ്മിപ്പിക്കുന്നത്. ഇന്ത്യ കൂടുതൽ ജനാധിപത്യവത്ക്കരിക്കപ്പെട്ടു. ഫ്യൂഡൽ ആവുകയല്ല ചെയ്തത്. എന്നാൽ ഗാന്ധികുടുംബം ഇത് തിരിച്ചറിയുന്നില്ല. സോണിയയുടെ സാമ്രാജ്യം ചുരുങ്ങിവരുന്നു. എന്നാൽ അവരുടെ സ്തുതിപാഠകർ ഇപ്പോഴും പറയുന്നു നിങ്ങൾ ചക്രവർത്തിനിയാണെന്ന് – രാമചന്ദ്രഗുഹ പറഞ്ഞു.ഇടതുപാർട്ടികൾക്ക് ഇന്ത്യയോടല്ല സ്നേഹം. മറ്റു രാജ്യങ്ങളോടാണെന്നും അദ്ദേഹം വിമർശിച്ചു. ആഗോളതലത്തിൽ ഉയർന്നുവന്ന ആക്രമോത്സുഹ ദേശീയതയും അയൽ രാജ്യങ്ങളിൽ പടരുന്ന ഇസ്ലാമികവാദവും ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ വളർച്ചയ്ക്ക് കാരണമായെന്നും രാമചന്ദ്രഗുഹ പറഞ്ഞു.