പുരുഷ വേശ്യകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നെന്ന് റിപ്പോര്‍ട്ട്; വര്‍ദ്ധനവ് മൂന്നിരട്ടിയെന്ന് കണക്കുകള്‍

പുരുഷ വേശ്യകളെ തേടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലും ബ്രിട്ടനിലുമാണ് പുരുഷ വേശ്യകളുടെ ആവശ്യക്കാര് കൂടുതലുള്ളത്. ഉയര്‍ന്ന ശമ്പളം പറ്റുന്ന തിരക്കേറിയ ജോലിയെടുക്കുന്ന സ്ത്രീകള്‍ വന്‍തുക നല്‍കാനും തയ്യാറായി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം സ്ത്രീകള്‍ ഇടവേളകള്‍ ആനന്ദകരമാക്കാന്‍ പുരുഷ എസ്‌കോര്‍ട്ടുകളെ പണം കൊടുത്ത് നിയമിക്കുന്ന ശീലം വര്‍ധിച്ച് വരുകയാണ്. വീക്കെന്‍ഡ് മുഴുവന്‍ ഇത്തരം സ്ത്രീകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഡിമാന്റ് കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയിലും ബ്രിട്ടനിലും പുരുഷവേശ്യകളെ തേടി സമ്പന്നസ്ത്രീകള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

ബ്രിട്ടനിലെ ചില സ്ത്രീകള്‍ ഇത്തരം പുരുഷ വേശ്യകള്‍ക്ക് മണിക്കൂറിന് 150 പൗണ്ട് വരെ നല്‍കുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീക്കെന്‍ഡില്‍ തങ്ങള്‍ക്കൊപ്പം ചെലഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആയിരക്കണക്കിന് പൗണ്ടുകള്‍ വരെ നല്‍കുന്നുണ്ടെന്നും ഒരു അക്കാദമിക് സര്‍വേ വെളിപ്പെടുത്തുന്നു. യുകെയിലെ ചില മെയില്‍ എസ്‌കോര്‍ട്ടുകള്‍ സ്ത്രീകള്‍ക്കും ദമ്പതികള്‍ക്കും സെക്സ് പ്രദാനം ചെയ്യുന്നുണ്ടെന്നും ഇത് സംബന്ധിച്ച ഗവേഷണം വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ലൈംഗികത തേടുന്ന സ്ത്രീകളുടെ എണ്ണം അഞ്ച് വര്‍ഷങ്ങള്‍ക്കിടെ മൂന്നിരട്ടിയായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകവ്യാപകമായുള്ള മെയില്‍ എസ്‌കോര്‍ട്ടുകളുടെ കണക്കെടുത്താല്‍ ഇത്തരക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം യുഎസിനും യുകെയ്ക്കുമാണ്. ഇക്കാര്യത്തില്‍ 14,531 മെയില്‍ എസ്‌കോര്‍ട്ടുകളുള്ള മെക്സിക്കോയാണ് ഒന്നാം സ്ഥാനമുള്ളത്. പുരുഷ വേശ്യകളുടെ കാര്യത്തില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്. സര്‍വേയില്‍ ഉള്‍പ്പെടുത്തിയ ചില രാജ്യങ്ങളില്‍ തീരെ പുരുഷ വേശ്യകളില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ലോകമാകമാനം ഈ ബിസിനസിന് നല്‍കപ്പെടുന്ന ശരാശരി പ്രതിഫലം 150 പൗണ്ടാണെന്നാണ് വ്യക്തമായിരിക്കുന്നത്. 30 വയസുകളിലും 40 വയസുകളിലുമുള്ള സ്ത്രീ പ്രഫഷണലുകളാണ് ഇത്തരത്തില്‍ പുരുഷവേശ്യകളെ പണം കൊടുത്ത് തേടുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

സുരക്ഷിതമായ രീതിയിലുള്ള തുണയും ലൈംഗികതയും ആണ് ഇവര്‍ പുരുഷവേശ്യകളിലൂടെ ആഗ്രഹിക്കുന്നത്. കുടുംബ ബന്ധങ്ങളുണ്ടാക്കാന്‍ തീരെ സമയമില്ലാത്തതിനാലാണ് തങ്ങള്‍ താല്‍ക്കാലികമായി ഇത്തരം ബന്ധങ്ങളെ തേടുന്നതെന്നാണ് ഇത്തരം സ്ത്രീ പ്രഫഷണലുകള്‍ സ്വയം ന്യായീകരിക്കുന്നത്. നല്ലൊരു ബന്ധം സ്ഥാപിക്കാനാണ് തങ്ങള്‍ ഇത്തരത്തില്‍ പണം കൊടുത്ത് പുരുഷ വേശ്യകളെ തേടുന്നതെന്നും മറ്റ് ചില സ്ത്രീകള്‍ വെളിപ്പെടുത്തുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ചില സ്ത്രീകള്‍ വൈകാരികമായ ബന്ധങ്ങള്‍ സ്ഥാപിക്കാനാണ് ശ്രമിക്കുന്നെതന്നും ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ക്രൈം ആന്‍ഡ് ജസ്റ്റിസ് റിസര്‍ച്ച് സെന്ററിലെ പ്രഫ. ജോണ്‍ സ്‌കോട്ട് വെളിപ്പെടുത്തുന്നത്.

സര്‍വേ പ്രകാരം ഇന്ത്യയില്‍ 48 പുരുഷവേശ്യകളാണുള്ളത്. ജപ്പാനില്‍ 327ഉം ബെല്‍ജിയത്തിലല്‍ 307ഉം നെതര്‍ലാന്‍ഡ്സില്‍ 290ഉം ഫ്രാന്‍സില്‍ 182ഉം ഓസ്ട്രേലിയയില്‍ 125ഉം യുഎഇയില്‍ 124ഉം റഷ്യയില്‍ 97ഉം കാനഡയില്‍ 40ഉം ഡെന്മാര്‍ക്കില്‍ 9ഉം ഓസ്ട്രിയയില്‍ ഏഴും ചൈനയില്‍ ഒന്നും പുരുഷവേശ്യകളാണുള്ളത്. ഫിന്‍ലാന്റിലും സൗത്തുകൊറിയയിലും ഇത്തരക്കാര്‍ തീരെ ഇല്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.

Top