എപ്പോഴും മുട്ടയിടാറുള്ള സ്ഥലം മനുഷ്യര്‍ തകര്‍ത്തു; കടലാമ ചെയ്തത്

എല്ലാ വര്‍ഷവും ഒരേയിടത്ത് തന്നെ മുട്ടയിടുന്നവയാണ് കടലാമകള്‍. ഈ വര്‍ഷവും പതിവുപോലെ മുട്ടയിടാന്‍ കൂട്ടത്തോടെ അവരെത്തി. നിര്‍ഭാഗ്യമെന്ന് പറയട്ടെ സാധാരണയായി മുട്ടയിടാറുള്ള മണല്‍പ്പരപ്പ് അവിടെയുണ്ടായിരുന്നില്ല. സ്ഥലമാകെ മാറിയിരിക്കുന്നു.

മണല്‍പ്പരപ്പിന് പകരം കണ്ടത് നല്ല ടാറിട്ട റോഡ്. വെറും റോഡല്ല വിമാനത്താവളത്തിന്റെ റണ്‍വേ. ഇതിന്റെ പ്രാധാന്യമൊന്നും അറിയാത്തതുകൊണ്ട് റണ്‍വേയില്‍തന്നെ മുട്ടയിട്ടു. മാലി ദ്വീപിലാണ് സംഭവം. സാധാരണയായി മണല്‍പ്പരപ്പില്‍ കുഴിയുണ്ടാക്കി അതിലാണ് കടലാമകള്‍ മുട്ടയിടുക. ടാറിട്ട റോഡില്‍ എങ്ങനെ കുഴി കുഴിക്കും.

എന്തായാലും കിട്ടിയ ഇടത്തുതന്നെ മുട്ടയിടേണ്ട അവസ്ഥയായി പാവങ്ങള്‍ക്ക്. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് കടലാമകളാണ് മുട്ടയിട്ടത്. മുട്ടകള്‍ റണ്‍വേയിലും പരിസരങ്ങളിലുമായി കിടക്കാന്‍ തുടങ്ങി. പരിസ്ഥിതിലോല പ്രദേശത്ത് നിര്‍മ്മാണം നടത്തിയത് വ്യാപക എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. മാലിയിലെ മാഫൂറു ദ്വീപിലെ ഈ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ഗ്രീന്‍ സി ടര്‍ട്ടിലുകള്‍ മുട്ടയിടുന്നത്.

Top