കമല്‍ ഹാസ്സനും ഷാരുഖ് ഖാനും പിന്നാലെ കരിയറില്‍ ആദ്യമായി വെല്ലുവിളി നിറഞ്ഞ അപൂര്‍വ്വ വേഷത്തില്‍ മമ്മൂട്ടി

അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലെത്തി ഇന്ത്യന്‍ സിനിമയെ തന്നെ അക്കാലത്ത് കമല്‍ ഹാസ്സന്‍ ഞെട്ടിച്ചു. സീറോ എന്ന പുതിയ ചിത്രത്തിലൂടെ കുള്ളന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കാനുള്ള ഒരുക്കത്തലിലാണ് കിങ് ഖാന്‍ ഷാരുഖ്. ഇതിനു പിന്നാലെയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുളളന്‍ വേഷത്തിലെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് എന്നും വിസ്മയിപ്പിക്കാറുള്ള താരമാണ് മമ്മൂട്ടി. ചിത്രത്തിന്റെ പേര് കുള്ളനെന്നാണ്. പേര് പോലെ തന്നെ ചിത്രത്തില്‍ കുള്ളനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അതിനാല്‍ മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മേക്കോവര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സോഹന്‍ സീനുലാലാണ്. ബെന്നി പി നായരമ്ബലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top