കൊച്ചി: കാവ്യ ദിലീപ് വിവാഹവും അതിനുപിന്നാലെയിറങ്ങിയ ഗോസിപ്പുകളും ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയി കുപ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് താര ദമ്പതികള്‍ മുന്നറിയിപ്പ് നല്‍കിയട്ടും സോഷ്യല്‍ മീഡിയ അടങ്ങിയട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവത്തെ വാര്‍ത്തകളും സൂചിപ്പിക്കുന്നത്. അതേ സമയം ദിലീപ് കാവ്യ വിവാഹത്തിന്‍ പ്രധാനിയായി തിളങ്ങിയ മമ്മൂട്ടിയും മഞ്ജുവാര്യരും തമ്മിലുള്ള പിണക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്.
മലയാളത്തിലെ പ്രമുഖ നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ച മഞ്ജുവാര്യര്‍ ഇതുവരെ മമ്മൂട്ടിയുടെ നായികയായിട്ടില്ല. രണ്ടാം തിരിച്ചുവരവില്‍ മോഹന്‍ലാലിന്റെ നായിയായെങ്കിലും ഒരു മമ്മൂട്ടി ചിത്രത്തിലും അരികില്‍ പോലുമെത്തിയില്ല. മഞ്ജുവിനൊപ്പം താന്‍ അഭിനയിക്കില്ലെന്ന് താരം വ്യക്തമാക്കുകയും ചെയ്തു.. എന്ത് കൊണ്ടാണ് മഞ്ജുവാര്യരെ മമ്മൂട്ടി അകറ്റി നിര്‍ത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചേദിക്കുന്നത്.
ദിലിപുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി ഇക്കാരണത്താലാണ് മഞ്ജുവിനെ ഒഴിവാക്കുന്നതെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നത്. ദിലീപ് കാവ്യാ വിവാഹത്ത് ആദ്യം ദിലീപ് ക്ഷണിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കല്ല്യാണ ദിവസം മമ്മൂട്ടിയുടെ വീട്ടിലേക്കാണ് ആദ്യം പോയതും ക്ഷണം സ്വീകരിച്ചതും. ഇങ്ങനെ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ ദിലപീന്റെ അഭ്യര്‍ത്ഥന മാനിച്ചാണെത്രെ മമ്മൂട്ടി മഞ്ജുവാര്യരുമായി അഭിനയിക്കാത്തതെന്നാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത്