
മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകള്‍ നേരുകയാണ് സൈബര്‍ ലോകവും മലയാളികളും. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന് പുറത്ത് ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന വിഡിയോയാണ് വൈറലാകുന്നത്.കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്.
ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍. വീടിന് പുറത്തേക്ക് എത്തി. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു. പിന്നീട് അല്‍പസമയത്തിന് ശേഷം കൂടി നിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി. പിന്നീട് ദുല്‍ഖര്‍ ആരാധകര്‍ക്കായി കേക്ക് വിതരണം ചെയ്തു. ഈ സ്‌നേഹ വിഡിയോ ആരാധകര്‍ സോഷ്യല്‍ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തില്‍ മറ്റുള്ളവരും പങ്കുവയ്ക്കുകയാണ്.