27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒരു മന്ത്രിയുടെ വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി വേഷമിടാന്‍ ഒരുങ്ങുകയാണ്. മമ്മൂട്ടി ഒരു തമിഴ് ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമാണ്. സന്തോഷ് വിശ്വനാഥന്റെ സംവിധാനത്തില്‍ ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗിന് സജ്ജമാകും. മമ്മൂട്ടിക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കുക. ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് സന്തോഷ് ഇതിന് മുന്‍പ് സംവിധാനം ചെയ്ത സിനിമ. എന്നാല്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷം ചെയ്യാന്‍ തയാറല്ലായിരുന്നുവെങ്കില്‍ ഈ പ്രോജക്ട് ഉപേക്ഷിച്ചേനെ എന്നാണ് സന്തോഷ് വിശ്വനാഥ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മമ്മൂട്ടിയെ കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സീരിയസാ ഒരു വിഷയത്തിനൊപ്പം തന്നെ ഹ്യൂമറും കൈകാര്യം ചെയ്താണ് ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു. ‘സമകാലീന കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ ആകണമെന്ന് ഉള്ളതിന്റെ ഉദാഹരണമാണ് ഈ കഥാപാത്രം എന്നതിനാല്‍ മമ്മൂട്ടിയെ പോലെ അഭിനയപാടവമുള്ള ഒരാള്‍ക്ക് മാത്രമെ ഇത് ചെയ്യാനാകു. ഒരു കൊടിയുടെ കീഴിലോ പാര്‍ട്ടിയുടെ തണലിലോ അല്ല ഞങ്ങള്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊതുജനത്തിന്റെ നേതാവ് എന്ന നിലയിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് സന്തോഷ് പറഞ്ഞു.
മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു; 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രാഷ്ട്രീയത്തിലേക്ക്…
Tags: Mammootty