ഹിരോഷിമയില്‍ ചരിത്രം പറഞ്ഞ് റിപോര്‍ട്ടറുടെ വേഷത്തില്‍ മമ്മൂട്ടിയുടെ വീഡിയോ പോസ്റ്റ്‌

ഹിരോഷിമയില്‍ അണുബോംബാക്രമണത്തിന്റെ സ്മരണ പുതുക്കി നടന്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് വൈറലാകുന്നു. ഹിരോഷിമയിലെ അണുബോംബാക്രമണത്തിന്റെ അവശിഷ്ടങ്ങളും ചരിത്രവും നിങ്ങള്‍ക്ക് മുമ്പില്‍ റിപോര്‍ട്ടായി അവതരിപ്പിക്കുകയാണ് താനെന്ന് വിശദീകരിച്ചുകൊണ്ടിട്ട പോസ്റ്റ് മൂന്ന് മണിക്കൂറിനുള്ളില്‍ ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്.


പോസ്റ്റിന്റെ റീച്ചാകട്ടെ 1,55,662ഉം. പുതുമുറ നായകന്മാര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും മമ്മൂട്ടി വൈറലാകുന്നത് ആദ്യമാണ്. കൂട്ടത്തില്‍ തന്റെ പുതിയ ചിത്രമായ ‘പത്തേമാരി’വിജയിപ്പിച്ച പ്രേക്ഷകര്‍ക്കും താരം നന്ദി പറയുന്നു.

Top