വിവാഹ വീരനെ കൊച്ചിയില്‍ നിന്നും പൊക്കി ,ഇതുവരെ 7 സ്ത്രീകളെ വിവാഹം കഴിച്ച് വഞ്ചിച്ചു.

കൊച്ചി:വിവാഹ തട്ടിപ്പു വീരനെ കൊച്ചിയില്‍ നിന്നും പൊക്കി.ഇതുവരെ ഏഴു സ്ത്രീകളെ വിവാഹം കഴിച്ച് വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപയും സ്വര്‍ണ്ണവും തട്ടിയെടുത്തയാളാണ് കൊച്ചിയില്‍ അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയായ സനല്‍ കുമാറാണ്(40) അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തും കൂട്ടാളിയുമായ എലൂര്‍ സ്വദേശി സുരേഷ് ബാബു(52)വിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്രങ്ങളിലെ വിവാഹപരസ്യങ്ങളില്‍ നിന്നും വിധവകളായ സ്ത്രീകളെ കണ്ടെത്തി വിവാഹാഭ്യര്‍ത്ഥന നടത്തി പണവും സ്വര്‍ണവും തട്ടലായിരുന്നു സനല്‍ കുമാറിന്റെ രീതി.ഇയാളെ സഹായിച്ചതിനാണ് സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഞെട്ടൂര്‍സ്വേദേശിയായ മുസ്ലീം യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. നാവിക ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്.
തോമസ് എന്ന പേരില്‍ തിരുവല്ലയിലെ യുവതിയോടൊപ്പം താമസിക്കുമ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലുവ സബ് ജയിലിലെ സഹതടവുകാരന്‍ സുരേഷ്ബാബുവിനെ പാലക്കാട് നെന്മാറ ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണെന്ന് പറഞ്ഞ് കൂടെ കൂട്ടി പെണ്ണുകാണല്‍ ചടങ്ങും നടത്തി. ഇയാളുടെകാര്‍മ്മികത്വത്തില്‍ തന്നെ എറണാകളം ശിവക്ഷേത്രത്തില്‍ വച്ച് മുസ്ലിം യുവതിയെ താലികെട്ടി. ക്വാര്‍ട്ടേഴ്സ് ശരിയായില്ലെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. യുവതിയുടെ എ.ടി.എം കാര്‍ഡ് കൈക്കലാക്കിയാണ് രണ്ട് പേരും ചേര്‍ന്നു അഞ്ച് ലക്ഷം രൂപായും സ്വണ്ണാഭരണങ്ങളും തട്ടിയെടുത്തത്.
മരട് എസ്.ഐ.പി.ആര്‍ സന്തോഷിന്റെ നേതത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹതട്ടിപ്പ് പരമ്പര വെളിച്ചത്തായത്. തിരുവല്ലക്കാരിയായ യുവതിയെ തോമസെന്ന പേരില്‍ വിവാഹം കഴിച്ച് ഒരു വിദേശ മലയാളിയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുമ്പോഴാണ് തിരുവല്ല കുമ്പനാട് നിന്ന് സനലിനെ പിടികൂടിയത്. നാല് ദിവസം കൊണ്ട് ഒമ്പത് പവനും മുപ്പതിനായിരം രൂപയും ഇയാള്‍ കൈക്കലാക്കി.തിരുവനന്തപുരം സ്വദേശിനിയെയാണ് ഇയാള്‍ ആദ്യം വിവാഹം കഴിച്ചത്.wedding 7 അതില്‍ ഒരു കുട്ടിയുണ്ട്. തുടര്‍ന്ന് പള്ളുരുത്തിയില്‍ നിന്നും വിവാഹം കഴിച്ച യുവതിയുമായി ചേര്‍ന്നായി ഈ തട്ടിപ്പ് പരിപാടി. ഹരിപ്പാട്ടെ യുവതിയില്‍ നിന്ന് പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങി. തൊടുപുഴയിലെ സര്‍ക്കാര്‍ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടര ലക്ഷം തട്ടിയെടുത്തതിന് തൊടുപുഴ സ്റ്റേഷനില്‍ കേസുണ്ട്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വൈക്കം ചെമ്പ് സ്വദേശിനിയെ വിവാഹം കഴിച്ച് തിരുവനന്തപുരത്തെ ഹോട്ടല്‍മുറിയില്‍ ആക്കിയ ശേഷം പണവും സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയതിന് വൈക്കം സ്റ്റേഷനിലും ,കളമശ്ശേരിയില്‍ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകന്റെ 14 കാരിയായ മകളെ കോയമ്പത്തൂരില്‍ കൊണ്ടു പോയി പീഡിപ്പിച്ചതിന് കളമശ്ശേരി സ്റ്റേഷനിലും, സ്വന്തം വാഹനത്തില്‍ നേവല്‍ ഓഫീസറെന്ന് തെറ്റിദ്ധരിപ്പിച്ച് ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ച് ഓടിച്ചതിന് തിരുവല്ല സ്റ്റേഷനിലും സനലിനെതിരെ കേസുകണ്ട്.സുരേഷ് ബാബുവിനെതിരെ ഫുഡ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ആലുവ സ്റ്റേഷനിലും പറവൂര്‍ സ്റ്റേഷനിലും കേസുകളുണ്ട്. ഇവരില്‍ നിന്നും 16 സിം കാര്‍ഡുകള്‍ കണ്ടെടുത്തു.തിരുവനന്തപുരം, തൊടുപുഴ, പള്ളുരുത്തി, ഹരിപ്പാട്, വൈക്കം തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരാണ് ഇയാള്‍ വഞ്ചിച്ച മറ്റു വിധവകളായ സ്ത്രീകളെന്ന് പോലീസ് പറഞ്ഞു. സനല്‍ ഒരു ബലാത്സംഗകേസിലും പ്രതിയാണ്.സീനിയര്‍ സി പി ഒ മാരായ ഗിരീഷ് ബാബു, വിനോദ് കൃഷ്ണ ,സി പി ഒ സന്തോഷ് സി.ആര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

 

Top