ദോശയ്‌ക്കൊപ്പം ചമ്മന്തി ലഭിച്ചില്ല; യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു; സംഭവം ഇടുക്കിയില്‍

ഇടുക്കി: കട്ടപ്പന പുളിയന്മലയില്‍ ദോശയ്‌ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു. തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ് പരുക്കേറ്റത്. പ്രദേശവാസിയായ സുജീഷ് ആണ് ശിവചന്ദ്രന്റെ മൂക്ക് കടിച്ച് പറിച്ചത്.

തട്ടുകടയിലെ സാധനങ്ങള്‍ തീര്‍ന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാല്‍ കട അടക്കാന്‍ തുടങ്ങുമ്പോഴാണ് പുളിയന്‍മല അമ്പലമേട്ടില്‍ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടത്. എതിര്‍ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനായാതിനാല്‍ പരിചയത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കായി വച്ചിരുന്ന ദോശയിലൊന്ന് സുജീഷിന് നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദോശയ്‌ക്കൊപ്പം ചമ്മന്തിക്കറി ഇല്ലെന്നറിഞ്ഞ പ്രകോപിതനായ യുവാവ് കട നശിപ്പിക്കുകയും ശിവയെ മര്‍ദ്ധിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്റെ കടിയേറ്റ് ശിവചന്ദ്രന്റെ മൂക്കിന് മുറിവേല്‍ക്കുകായയിരുന്നു.

മര്‍ദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചതായി പരാതിയുണ്ട്. പരുക്കേറ്റ ശിവയെ വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top