
കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ ആരോഗ്യ നില ഗുരുതരമല്ല.