ലൈംഗിക കാര്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് കോടതിയോട് യുവാവ്

law-court

യോര്‍ക്ക്: ലൈംഗിക കാര്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് കോടതിയോട് യുവാവ്. പൊതുജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ലൈംഗികാതിക്രമം പോലെയുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷയാണ് സെക്സ്വല്‍ റിസ്‌ക്ക് ഓര്‍ഡര്‍. കോടതി ഇയാള്‍ക്കെതിരേ ഈ ശിക്ഷ പുറപ്പെടുവിച്ചിരിക്കുകയാണ്.

ലൈംഗിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് യുവാവ് നിരാഹാരസമരത്തിനിരിക്കുന്നത്. നോട്ടീസ് അനുസരിച്ച് നിര്‍ദേശത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നയാള്‍ ആരെങ്കിലുമായി ലൈംഗികതയിലോ വണ്‍നൈറ്റ് സ്റ്റാന്‍ഡിലോ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ വിവരം പോലീസിനെ അറിയിക്കേണ്ടതുണ്ട്. അതേസമയം ഇയാളുടെ വിവരമോ ഇയാള്‍ ഏര്‍പ്പെട്ട കുറ്റമോ സംബന്ധിച്ച ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഇന്റര്‍നെറ്റ് ഉപയോഗം, സാമൂഹ്യസൈറ്റുകള്‍ വഴിയുള്ള ബന്ധങ്ങള്‍, ശരിയായ രീതിയില്‍ ജോലി ചെയ്യുന്നതിന് പോലും തടസ്സം സൃഷ്ടിക്കുന്ന നോട്ടീസിനെതിരേ നിരാഹാര സമരം തുടങ്ങുമെന്ന് ഇയാള്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍ക്കെങ്കിലും എതിരേ കോടതി എസ് ആര്‍ ഒ പുറപ്പെടുവിച്ചാല്‍ അയാള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ വിവരവും പോലീസിനെ അറിയിക്കണമെന്നാണ് ചട്ടം. ഇതിന് ലൈംഗിക കുറ്റകൃത്യങ്ങള്‍ വേണമെന്ന നിര്‍ബ്ബന്ധം പോലുമില്ല. സാധാരണഗതിയില്‍ എസ്ആര്‍ഐ യുടെ കാലാവധി ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലൂം ഉണ്ടാകും. ഇതിനിടയില്‍ നിയമലംഘനം നടത്തിയാല്‍ അയാളെ അഞ്ചു വര്‍ഷത്തേക്ക് തടവിലിടാന്‍ പോലും മതിയാകും. ബലാത്സംഗ കേസുകളില്‍ ഇരയെ സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് സാധാരണ ഈ നോട്ടീസ് പുറപ്പെടുവിക്കുക.

Top