ആറ് പേരുടെ ജീവനെടുത്ത കടുവയെ നാട്ടുകാര്‍ പിടികൂടി; മനുഷ്യനെ ഭക്ഷിക്കുന്നതിനിടയില്‍ മയക്കുവെടിവച്ചു

വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്തിറങ്ങി ജനവാസ കേന്ദ്രത്തില്‍ ഭീതിവിതച്ച നരഭോജി കടുവയെ ഒടുവില്‍ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. ഉത്തര്‍പ്രദേശിലെ പിലിഫിറ്റ് കടുവാ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് നാലുമാസം മുമ്പ് രക്ഷപ്പെട്ട കടുവയാണ് ഗ്രാമത്തില്‍ ഭീതിവിതച്ചത്. ആറുപേരെ കൊന്ന കടുവയെ ഒടുവില്‍ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തിറങ്ങി തിരഞ്ഞ് പിടിക്കുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണ് നരഭോജി കടുവയെ നാട്ടുകാര്‍ തിരഞ്ഞുപിടിച്ചത്. കരിമ്പിന്‍ തോട്ടത്തില്‍ കാവല്‍നിന്നിരുന്നയാളെ പിടികൂടി കൊല്ലുന്നതിനിടെയാണ് നാട്ടുകാര്‍ ഓടിക്കൂടിയതും മയക്കുവെടിവച്ച മയക്കിയശേഷം കടുവയെ പിടികൂടിയതും. എന്നാല്‍, കടുവ പിടികൂടിയ ആളെ രക്ഷിക്കാനായില്ല. കല്ലുകളും വടികളുമായി തമ്പടിച്ച നാട്ടുകാര്‍, ട്രാക്ടറുകളുപയോഗിച്ച് കരിമ്പുകള്‍ ഉഴുതുമറിച്ചശേഷമാണ് കടുവയെ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്യജീവി സങ്കേതത്തിന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പി്പ്പാരിയ കരം ഗ്രാമത്തില്‍ കടുവയ്ക്കുവേണ്ടി ഫോറസ്റ്റ് റേഞ്ചര്‍മാര്‍ക്കൊപ്പം നാട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോള്‍, കടുവ പാടത്ത് ഒരാളെ ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇയാളുടെ ഒരു കാലും കൈയും അതിനകം കടുവ അകത്താക്കിയിരുന്നു. മയക്കുവെടിവച്ച് റേഞ്ചര്‍മാര്‍ കടുവയെ വീഴ്ത്തി. കടുവയെ കൂട്ടിലടച്ച് ലഖ്നൗവിലെ മൃഗശാലയിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമിച്ചതോടെ, അവര്‍ക്ക് നാട്ടുകാരില്‍നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നു.

രണ്ടിനും മൂന്നിനും ഇടയില്‍ പ്രായമുള്ള കടുവയെയാണ് പിടികൂടിയതെന്ന് മൃഗഡോക്ടര്‍ ബ്രിജേന്ദ്ര യാദവ് പറഞ്ഞു. കടുവയുടെ സ്വഭാവം പഠിക്കുന്നതിന് അതിനെ ഒറ്റയ്ക്ക് കൂട്ടിലാക്കി നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടിന് പുറത്ത് കട്ടിലില്‍ കിടന്നുറങ്ങിയവരാണ് കടുവയുടെ ആക്രമണത്തിനിരയായി മരിച്ച ആറുപേരും. ആക്രമണമുണ്ടായ വീടുകള്‍ക്ക് ചുറ്റും ഗ്രാമവാസികള്‍ കാവലേര്‍പ്പെടുത്തിയിരുന്നെങ്കിലും, കടുവ മറ്റു വീടുകളിലെത്തി മനുഷ്യരെ കൊല്ലുകയായിരുന്നു പതിവ്.

Top