
ഭോപ്പാല്‍: മധ്യപ്രദേശില്‍ അഗര്‍ മാള്‍വ ജില്ലയില്‍ ആടിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു കൊന്നു. ആടിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പെരുമ്പാമ്പിനെ കത്തിച്ചുകൊന്നത്. ആടിനെ ചുറ്റിവരിഞ്ഞ ശേഷം വിഴുങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു പെരുമ്പാമ്പ്.
തുടക്കത്തില്‍ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിച്ചു. തുടര്‍ന്നാണ് പെരുമ്പാമ്പിനെ കൊന്നത്. ആദ്യം പെരുമ്പാമ്പിനെ കയര്‍ ഉപയോഗിച്ച് മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നിരത്തിലൂടെ കെട്ടിവലിച്ചു. ശേഷം പെരുമ്പാമ്പിനെ കത്തിച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക