വിവാഹം നടക്കാത്തതില്‍ വിഷമം; 39 കാരന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടിമാലി: ഇടുക്കി അടിമാലി ടൗണില്‍ വിവാഹം നടക്കാത്തതിന്റെ വിഷമത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേകൈതക്കല്‍ ജിനീഷ് (39) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൈയില്‍ കരുതിയിരുന്ന പെട്രോളുമായി യുവാവ് അടിമാലി സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ഹൈമാക്‌സ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ചാക്ക് നനച്ചും മണല്‍ വാരി എറിഞ്ഞും തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ജിനീഷിന്റെ തൊലി മുഴുവന്‍ നഷ്ടപ്പെട്ട് കാര്യമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിനീഷിന് മാതാവും സഹോദരനുമാണുള്ളത്. സഹോദരനും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതില്‍ വലിയ വിഷമമുണ്ടെന്ന് ഇയാള്‍ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യാ ശ്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top