ലിംഗമില്ലാതെ പിറന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്‍ഡ്രൂ വാര്‍ഡില്‍. കഴിഞ്ഞ ആഴ്ച കൃത്രിമ ലിംഗം ഘടിപ്പിച്ച് ഇയാള്‍ ആദ്യമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നത് വലിയ വാര്‍ത്തയായിരുന്നു. 50,000 പൗണ്ട് മുടക്കിയാണ് ഈ 45കാരന് കൃത്രിമ ലിംഗം വച്ച് പിടിപ്പിച്ചത്. ആന്‍ഡ്രൂ വാര്‍ഡില്‍ തന്റെ ജീവിതത്തില്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് വന്‍ വാര്‍ത്തയായിരുന്നു.
ഇത്തരത്തില്‍ കൃത്രിമ ലൈംഗികാവയവത്തിലൂടെ ശാരീരിക ബന്ധം നിര്‍വഹിച്ച് താരമായ വാര്‍ഡിലിനെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കൃത്രിമ ലിംഗം പിടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ജീവന്‍ കാക്കാന്‍ വീണ്ടും ലിംഗരഹിതനാക്കിയേക്കുമെന്നും സൂചനയുണ്ട്.
കൃത്രിമ ലൈംഗികാവയവം പിടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബ്ലാഡര്‍ നീര് വന്ന് വീര്‍ത്തിരിക്കുന്നതിനാല്‍ മാഞ്ചസ്റ്ററിലെ ഹോസ്പിറ്റലില്‍ നിലവില്‍ കീഹോള്‍ സര്‍ജറിക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് വാര്‍ഡില്‍. കൃത്രിമ ലൈംഗികാവയവം പിടിപ്പിക്കുന്നതിനായി വാര്‍ഡില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നിരവധി സര്‍ജറികള്‍ക്ക് തുടര്‍ച്ചയായി വിധേയനാവേണ്ടി വന്നിരുന്നത്. വാര്‍ഡില്‍ അബോധാവസ്ഥയില്‍ തറയില്‍ കിടക്കുന്നത് കണ്ട് പരിഭ്രാന്തയായ അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് ഫെഡ്രയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ അഞ്ച് ദിവസങ്ങളാണ് വാര്‍ഡില്‍ അബോധാവസ്ഥയില്‍ കിടന്നത്.
തന്റെ ആദ്യ ലൈംഗിക ബന്ധം സ്വപ്നസമാനമായ അനുഭവമാക്കി മാറ്റുന്നതിനായി വാര്‍ഡില്‍ ഫെഡ്രയെയും കൂട്ടി ആംസ്ട്രര്‍ഡാമിലേക്ക് പോകാന്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാതിരുന്ന വാര്‍ഡില്‍ അതിന് മുമ്പ് തന്നെ ഫ്രെഡയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക ബന്ധത്തിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ഡിലിന് പനിയുണ്ടായിരുന്നുവെന്നും തുടര്‍ന്ന് ഛര്‍ദിച്ചിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റായ ബാരി ടോമെസ് വെളിപ്പെടുത്തുന്നത്.
ലണ്ടനിലേക്ക് ട്രെയിനില്‍ കയറി ഒരു ഇന്റര്‍വ്യൂവിന് പോകാന്‍ ഒരുങ്ങവെയാണ് വാര്‍ഡില്‍ ആശുപത്രിയിലായിരിക്കുന്നത്. തുടര്‍ന്ന് അഞ്ച് ദിവസം താന്‍ വളരെ പരിഭ്രമത്തിലാണ് കഴിച്ച് കൂട്ടിയതെന്ന് വാര്‍ഡിലിന്റെ ഗേള്‍ഫ്രണ്ട് ഫെഡ്രെ പറയുന്നു. ഇദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് കാന്‍സറുണ്ടോ എന്നറിയാന്‍ ആശുപത്രിയില്‍ വച്ച് ടെസ്റ്റ് നടത്തിയിരുന്നുവെന്നും എന്നാല്‍ ഭാഗ്യത്തിന് അതല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടുവെന്നും ഫെഡ്രെ വെളിപ്പെടുത്തുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് വാര്‍ഡിലിന് ഈ പ്രശ്‌നമുണ്ടായിരിക്കുന്നതെന്ന് ആദ്യം ഡോക്ടര്‍മാര്‍ ഭയപ്പെട്ടിരുന്നു.
എന്നാല്‍ വാര്‍ഡിലിന്റെ ഗാള്‍ ബ്ലാഡറിനാണ് പ്രശ്‌നമെന്ന് കണ്ടെത്തിയെന്നും ഇന്നലെ ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ കീ ഹോള്‍ സര്‍ജറിക്ക് വിധേയനാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ഗേള്‍ഫ്രണ്ട് വെളിപ്പെടുത്തുന്നു. കൃത്രിമ ലിംഗം തുന്നിച്ചേര്‍ക്കുന്നതിനായി മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റലില്‍ വാര്‍ഡില്‍ തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ അത് എടുത്ത് മാറ്റേണ്ട സാധ്യത വര്‍ധിച്ചിരിക്കുകയാണ്.