കോട്ടയം: ഫോൺ വിളിയിലൂടെ ഇടത് സർക്കാരിനെ തകർക്കാനിറങ്ങിയ മംഗളം ചാനലിൽ വൻ പൊട്ടിത്തെറി. മന്ത്രി ശശീന്ദ്രനെ ട്രാപ്പിലാക്കിയവർ ഇപ്പോൾ പുതിയ അവതാരത്തിന്റെ നിയമനത്തോടെ മൂക്കും കുത്തി പാതാളത്തിലേക്ക് .സ്ത്രീപക്ഷ വാദികൾ എന്ന കപടമുഖം സ്വീകരിക്കാനുള്ള നാടകത്തിന് വൻ തിരിച്ചടി നൽകി കൊണ്ട് ” ചാനൽ ചതിച്ചു എന്നാരോപിച്ച് ജീവനക്കാരിയായ നസില നസീമുദ്ദീൻ ആണ് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ചാനലിനായി പലതും ചെയ്തിട്ട് തന്നെ ചതിച്ചു എന്നാണിവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
മംഗളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് തീരെ ആഗ്രഹിച്ചതല്ല. എന്തിനായിരുന്നു അനിയത്തിയെന്നും സഹോദരിയെന്നുമൊക്കെപ്പറഞ്ഞ് കൂടെ നിർത്തി ചതിച്ചത്? ഒരു തെറ്റു ചെയ്താൽ അത് ഏറ്റെടുക്കണം. അല്ലാതെ മറ്റുളളവരുടെ തലയിൽ വെച്ചു കെട്ടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. നസീല പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
മംഗളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് തീരെ ആഗ്രഹിച്ചതല്ല. എന്തിനായിരുന്നു അനിയത്തിയെന്നും സഹോദരിയെന്നുമൊക്കെപ്പറഞ്ഞ് കൂടെ നിര്‍ത്തി ചതിച്ചത് ? ഒരു തെറ്റു ചെയ്താല്‍ അത് ഏറ്റെടുക്കണം. അല്ലാതെ മറ്റുളളവരുടെ തലയില്‍ വെച്ചു കെട്ടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. ഓ… അതെങ്ങനെയാ… ഡിജിപിയും എഡിജിപി യും ഒക്കെ സ്വന്തം പോക്കറ്റില്‍ അല്ലേ… അപ്പോള്‍ ആരുടെ തലയില്‍ വെച്ചും രക്ഷപ്പെടാമല്ലോ അല്ലേ ആര്‍ ജയചന്ദ്രാ. അന്നു നീ വന്നു കാലു പിടിച്ചില്ലായിരുന്നെങ്കില്‍ മംഗളത്തിലെ സഹപ്രവര്‍ത്തക മറ്റു ചാനലുകളില്‍ പോയി പറഞ്ഞ പോലെ എനിക്കും രക്ഷപ്പെടാമായിരുന്നു. അന്നു നീ പറഞ്ഞത് ഒന്നും സംഭവിക്കില്ല മോളേ എന്നാണ്. ഇനിയൊരാളെയും ഇങ്ങനെ ചതിക്കരുത് .ഇതല്ല മാധ്യമ പ്രവര്‍ത്തനം എന്നു നീ മനസ്സിലാക്കണം.
ഓരോ സ്ഥാപനത്തിലും ഓരോരുത്തര്‍ ജോലിക്ക് കയറുന്നത് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും. അതൊക്കെ സ്വന്തം പദവിയും വൃത്തികെട്ട മനസ്സും ഉപയോഗിച്ച് നശിപ്പിക്കരുത്. നിനക്കും ഉള്ളത് ഒരു പെണ്‍കുട്ടിയാണ്. നാളെ അതിനെയും ചതിക്കരുത്. വൈകിയെങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ നീ കരുതും ഞാന്‍ നിന്നെ പേടിച്ച് ഇരിക്കുകയാണെന്ന്. ആരൊക്കെ വെറുതെ വിട്ടാലും
ദൈവത്തിന്റെ കോടതി നിന്നെ വിടില്ല.
മംഗളംളം സീനിയർ ചീഫ് ആർ ജയ ചന്ദ്രൻ തന്നെ ചതിച്ചു എന്നും നിനക്കും ഒരു പെൺകുട്ടി ഒണ്ട് എന്ന് ഓർത്തോളൂ എന്നും നസീല മുന്നറിയിപ്പ് നല്കുന്നു. അന്നു നീ പറഞ്ഞത് ഒന്നും സംഭവിക്കില്ല മോളേ എന്നാണ്. ഇനിയൊരാളെയും ഇങ്ങനെ ചതിക്കരുത് .ഇതല്ല മാധ്യമ പ്രവർത്തനം എന്നു നീ മനസ്സിലാക്കണം.ഓരോ സ്ഥാപനത്തിലും ഓരോരുത്തർ ജോലിക്ക് കയറുന്നത് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും. അതൊക്കെ സ്വന്തം പദവിയും വൃത്തികെട്ട മനസ്സും ഉപയോഗിച്ച് നശിപ്പിക്കരുത്. നിനക്കും ഉള്ളത് ഒരു പെൺകുട്ടിയാണ്. നാളെ അതിനെയും ചതിക്കരുത്. വൈകിയെങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കിൽ നീ കരുതും ഞാൻ നിന്നെ പേടിച്ച് ഇരിക്കുകയാണെന്ന്. ആരൊക്കെ വെറുതെ വിട്ടാലുംദൈവത്തിന്റെ കോടതി നിന്നെ വിടില്ല… നസീല ഫേസ്ബുക്കിൽ മംഗളം ചാനലിനെതിരേ തറഞ്ഞു കയറുന്ന വരികൾ കുറിച്ചു.
മംഗളം ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി സുനിതാ ദേവദാസ് ചാർജെടുത്ത ദിവസം തന്നെയാണ് ഈ പൊട്ടിത്തെറി. എന്താണ് കാരണം എന്ന് വ്യക്തമല്ല. മാധ്യമത്തിൽ വർഷങ്ങൾക്ക് മുമ്പ് സബ് എഡിറ്റർ ട്രയിനി മാത്രമായിരുന്ന സുനിതയേ ഇപ്പോൾ ചാനലിൽ പ്രമുഖ സ്ഥാനത്ത് എടുത്തത് 20വർഷം വരെ സർവീസുള്ള ചീഫുമാരുടെ പോലും മുകളിലായാണ്. മാത്രമല്ല മംഗളം ഹണി ട്രാപ്പിൽ ഉൾപെട്ട ആളുകളേ ജയിലിൽ അടക്കണം എന്നു വാദിക്കുകയും മംഗളം സി.ഇ.ഒയെ അറസ്റ്റ് ചെയ്യണമെന്നും വൻ പ്രചരണങ്ങൾ നടത്തിയ ആൾ കൂടിയാണ് സുനിത ദേവദാസ്. സുനിത മുമ്പ് മംഗളത്തിനെതിരേ എഴുതിയതും ശബ്ദിച്ചതും ഒറ്റയടിക്ക് മറന്നാണ് അവിടെ തന്നെ ജോലിക്ക് കയറിയത്. അപ്പോൾ വഞ്ചിതയായതും ചതിക്കപ്പെട്ടതും മറ്റൊരു സ്ത്രീയും. വിവാദങ്ങളുടെ പൂർണ്ണ വിവരം വ്യക്തമല്ല.