മംഗളത്തെ തകർക്കാൻ ക്വൊട്ടേഷൻ കൊടുത്തത് അജിത് കുമാറോ ?നസീലയെ വിലക്ക് എടുത്തത് ആരാണ് ?

കോട്ടയം :മംഗളത്തെ തകർക്കാൻ ക്വൊട്ടേഷൻ കൊടുത്തത് അജിത് കുമാറോ എന്ന ചോദ്യം ഉയരുന്നു .മംഗളത്തെ പകയോടെ കണ്ട് അതിലെ നായകരെ അറസ്റ്റ് ചെയ്യണമെന്നും സ്ത്രീവിരുദ്ധ ചാനൽ എന്നും രാവും പകലും സോഷ്യൽ മീഡിയായിൽ എഴുതി വിമർശിച്ച മാധ്യമ രംഗത്ത് സ്വന്തമായി എഴുതാൻ അറിയാത്തെ സുനിത ദേവദാസിനെ ചാനലിന്റെ തലപ്പത്ത് എത്തിച്ചത് അജിത് കുമാർ ആയിരുന്നു .സുനിത ജോയിൻ ചെയ്ത ഉടൻ ആർ ജയ ചന്ദ്രനെ പുറത്താക്കാൻ ശ്രമം നടന്നു .സുനിത ജോയിൻ ചെയ്ത ദിനം തന്നെ സെക്സ് ട്രാപ്പിലെ റിപ്പോർട്ടറുടെ രംഗ പ്രവേശനവും അവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റും വന്നു. ആ ഫെയിസ് ബുക്ക് പോസ്റ്റ് വന്നതിനു പിന്നിൽ ചരട് വലിച്ചത് സുനിത ദേവദാസ് ആയിരുന്നു എന്നും സംശയിക്കുന്നവർ ഉണ്ട്. ആ പോസ്റ്റിലൂടെ ആ ജയചന്ദ്രന് എതിരെ നടപടിയും എത്തി .ചാനലിൽ നിന്നും പുറത്താക്കി വീണ്ടും കേസ് എടുത്ത് ജയചന്ദ്രനെ ജയിലിൽ ആക്കുക , പിന്നീട് ചാനലിലെ പ്രമുഖരെ കേസിൽ പെടുത്തുക എന്നിവ ലക്‌ഷ്യം ഇട്ടിരുന്നു എന്ന് വേണം കരുതാൻ .MANGALAM -AJITH S NARAYANഅപ്പോൾ അതിനു ചുക്കാൻ പിടിച്ച സുനിതയെ അതിനു അനുവദിക്കാൻ മൗന സമ്മതം കൊടുത്തത് നിയമനത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ച അജിത് അല്ലെ ? അജിത്തിനെ ആരെങ്കിലും വിലക്കെടുത്തതോ ?സുനിതയെ കെട്ടി ഇറക്കിയതിനു പിന്നിൽ വാൻ ഗൂഡാലോചന ഉണ്ടെന്നും ഇതിനു പിന്നിൽ വാൻ ശക്തികൾ ഉണ്ടെന്നും അവരുടെ ലക്‌ഷ്യം ചാനൽ തകർക്കുക എന്നതാണെന്നും ജീവനക്കാർ ആരോപിക്കുന്നുണ്ട്.ഇടതു സർക്കാരിന്റെയും കൈരളിയുടെയും കണ്ണിലെ കരടാണ് മംഗളം ചാനൽ !…അതിനെ തകർക്കണമെങ്കിൽ അതിന്റെ ആദ്മാവും സർവ്വ വുമായി വിലസുന്ന അജിത് കുമാർ വിചാരിക്കണം …അപ്പോൾ ?ആരാണ് നസീലയെ വിലക്ക് എടുത്തത് ?ആരാണ് നസീലയുടെ പിന്നിൽ ?എന്തുകൊണ്ട് ആർ ജയചന്ദ്രനെ മാത്രം ടാർജെറ്റ് ചെയ്തു ?നിയമനം നടത്തിയ അജിത് അറിയാതെ സുനിത നീക്കം നടത്തി എങ്കിൽ ഇടതു സഹചാരിയായ സുനിതയുടെ പിന്നിൽ ആർ ?

SUNITHA KAIRALI1അതിനിടെ ഇതെല്ലാം ശരിവെക്കുന്ന നീക്കങ്ങൾ നടന്നു .. ഇടതു സർക്കാരിനെ ഏറ്റവും അധികം നാണക്കേടിൽ ആക്കിയ മംഗളം ചാനലിനെ തകർക്കാൻ നുഴഞ്ഞുകയറി എന്ന ജീവനക്കാരുടെ ആരോപണം ശരിവെക്കുന്ന വിധത്തിൽ മംഗളത്തിൽ ജോയിൻ ചെയ്ത വിവാദ നായിക സുനിത ദേവദാസിന്റെ ഞെട്ടിക്കുന്ന അടുത്ത നീക്കവും പൊളിച്ച് മംഗളം ജീവനക്കാർ .മംഗളം ചാനലിനെ ബദ്ധശത്രുവിനെ പോലെ കണ്ട് ചാനൽ അട ച്ച് പൂട്ടിക്കാൻ കരുനീക്കം പരസ്യമായും രഹസ്യമായും നടത്തുന്ന കൈരളി പീപ്പിൾ ചാനലിൽ മംഗളത്തിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കമ്പനി വാഹനത്തിൽ പോയത് മംഗളത്തിലെ ജീവനക്കാരെയും മാനേജുമെന്റിനെയും മാത്രമല്ല അത് അറിഞ്ഞ മറ്റുള്ളവരെയും ഞെട്ടിച്ചു! ഈ പുതിയ നിയമനം തന്നെ പുതിയ ക്വട്ടേഷൻ ആണോ എന്നും സംശയിക്കുന്നതായി മംഗളത്തിലെ തന്നെ ജീവനക്കാർ ആരോപിക്കുന്നു.

ഒരു കാലത്ത് മാധ്യമം പത്രത്തിൽ ജേണാലിസം ട്രയിനിയുടെ പരിശീലനം പോലും പൂർത്തിയാക്കാതെ പടിയിയിറങ്ങിയ സുനിതാ ദേവദാസ് മംഗളം ചാനലിൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി വന്നപ്പോൾ ആരുടെ ചട്ടുകമായി? വന്നു കയറിയതും മംഗളം പത്രത്തിന്റെ ജീവ ഞരമ്പ് അറത്ത് മുറിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ കുറ്റാന്വേഷണ ജേണലിസിറ്റായ ആർ. ജയചന്ദ്രനെ ആർക്കും ആ പേരിൽ അറിയില്ല. എസ് നാരായണൻ എന്ന പേരു വയ്ച്ചാണ്‌ അദ്ദേഹം എഴുതുന്നത്. തിരുവനന്തപുരം മംഗളം ചീഫ്, ചാനൽ ഡയറക്ടർ, ചാനൽ ചീഫ് എഡിറ്റർ..എന്നീ പദവിയിലുള്ള അർ ജയ ചന്ദ്രനേ വന്ന അന്നു തന്നെ സുനിതാ ദേവദാസ് സ്വന്തം നിലയിൽ പുറത്താക്കുകയും ആ വിവരം തന്റെ സ്വകാര്യ ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.കൈരളിയിൽ സുനിത പോയി നീണ്ട മണിക്കൂറുകൾ ചർച്ച നടത്തിയത് അജിത് കുമാർ അറിഞ്ഞിരിക്കുന്നു .ഇനിയും പോകും എന്നും വെല്ലുവിളിച്ച് പോസ്റ്റിട്ടിരുന്നു .അപ്പോൾ പിന്നിൽ ആർ ? അജിത് കുമാർ തന്നെയോ വില്ലൻ എന്നും ചോദ്യം ചോദിക്കുന്നവരുടെ നാവ് അടക്കാൻ മംഗളത്തിനാകുമോ ? ഫോൺ ട്രാപ്പിൽ രക്ഷപെട്ട ചാനൽ മുതലാളി സാജൻ വർഗീസിനെയും കേസിൽ പ്രതിപട്ടികയിലേക്ക് എത്തിക്കാനുള്ള ഗൂഢ നീക്കം നടക്കുന്നുണ്ടോ ? മംഗളത്തിലെ പ്രമുഖരെ വധിക്കാനുള്ള നീക്കഗൂഡാലോചന മറനീക്കി പുറത്ത് വരുമോ ?മംഗലത്തെ ബദ്ധശത്രുവായി നയം വ്യക്തമാക്കി പ്രഖ്യാപിച്ച അതെ സ്ഥാപനത്തിൽ വെറും ഇരുപതിനായിരം രൂപ ശമ്പളത്തിൽ കാനഡയിൽ നിന്നും സുനിത ദേവദാസ് എത്തിയത് എന്ത് മിഷൻ പൂർത്തിയാക്കാൻ ?തുടക്കം മുതൽ ദുരൂഹതയുടെ നീങ്ങുന്ന ഇവരുടെ പിന്നിൽ വാൻ ശക്തികളോ ?

Top