സ്ത്രീപക്ഷവാദിയുടെ കപട മുഖം തുറന്നുകാട്ടി മംഗളം ചാനൽ ജീവനക്കാർ ..ചാനലിനെ തകർക്കാൻ ചുക്കാൻ പിടിക്കുന്നത് ഭരണാധികാരികളോ -ഉള്ളിലെ പടലപ്പിണക്കമോ ?സാലറികിട്ടാതെ ചാനൽ ജീവനക്കാർ നടത്തിയ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവാദത്തിലൂടെ പ്രക്ഷേപണ ലോകത്ത് എത്തിയ മംഗളം ചാനലിനെ തകർക്കാൻ കൊട്ടേഷൻ എടുത്തവർ ഉള്ളിൽ ഊറിച്ചിരിക്കുന്നുവോ ?മംഗളം ടിവിയിൽ ഇന്നലെ യാതൊരു മാനദണ്ഡവും പാലിക്കാതെ നടത്തിയ സമരം പിൻവലിച്ചു .സാലറി മുടങ്ങി എങ്കിലും ചോറ് തരുന്ന കൈക്ക് കൊത്തുകയല്ലേ ഇവർ ചെയ്തത് എന്ന ചോദ്യം ഒരുപക്ഷെ പ്രസക്തമാവുകയും ചെയ്യും .മിന്നൽ പണിമുടക്ക് നടത്തേണ്ട അവസ്ഥയിലായോ ഒരു മാധ്യമ സ്ഥാപനത്തിലെ തൊഴിലാളികൾ ? വാർത്തകളെ പൊതുജനത്തിന് മുന്നിൽ എത്തിക്കേണ്ട നാലാം ലിംഗത്തിൽ പെട്ടവർ അവരുടെ പ്രൊഫഷണൽ എത്തിക്‌സും മറന്നോ ? .മാനേജ്‌മെന്റ് നെറികേട് കാണിച്ചിട്ടുണ്ടെങ്കിൽ ശക്തമായി ചോദ്യം ചെയ്യാൻ അവകാശം ഉള്ളപ്പോൾ -അതിനു സംഘടനകളും നിയമങ്ങളും ഉള്ളപ്പോൾ ‘കഴുത്തിനു കുത്തിപ്പിടിച്ച് ‘സമരം ജനാധിപത്യമോ ?പത്ത്മണിക്ക് വാർത്ത വായനയുടെ അവസാന നിമിഷം 9 .50 നു സമരം പ്രഖ്യാപിച്ചത് ജനാധിപത്യമോ ?നെറികെട്ട ബൂർഷാ മാനേജ്‌മെന്റ് എങ്കിലും ജോലി ചെയ്യുന്ന സ്ഥാപനം നിലച്ചപ്പോൾ മാനം പോയത് തൊഴിലാളികൾക്ക് കൂടി അല്ലെ ?ചാനലിനെ തകർക്കാൻ കെട്ടി എഴുന്നള്ളിയവർ ഉള്ളിൽ ഊറിച്ചിരിച്ചപ്പോൾ ഒരു സ്ഥാപനം പടുത്തുയർത്തിയവരുടെ വേദന മറക്കരുത് .ഉള്ളിൽ നിന്നും ഇരട്ടത്താപ്പ് കളിക്കുന്നവർ ‘ഏതു വിപ്ലവം പ്രസംഗിക്കു ന്നവർ ‘ആണെങ്കിലും .രഹസ്യങ്ങളുടെ കലവറ തേടി യാത്ര തുടങ്ങേണ്ടിയിരിക്കുന്നു .സമരം ഉണ്ടാകുമെന്ന് ചാനലിലെ സി.ഓ.ഒ നേരത്തെ അറിഞ്ഞിട്ടും മാനേജ്‌മെന്റിനെ അറിയിക്കാതെ മൗനം പാലിക്കുകയായിരുന്നുവോ ?മംഗളത്തിലെ ഹണി ട്രാപ്പ് കേസുകൾ ഓരോന്നായി പിൻ വലിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ‘ഇടതു സർക്കാരിനേറ്റ കളങ്കം നീക്കാൻ ചാനാലിനാകുമോ ..? വിവാദ നിയമനത്തിൽ ഡിമാന്റുകൾ എന്തെല്ലാം ?ഹണിട്രാപ്പിലെ സൂത്രധാരന്മാരെ എല്ലാം വെടക്കാക്കി പുറാത്താക്കാൻ കരാർ എടുത്തവരുടെ ‘നാടകം ആയിരുന്നോ ഇന്നലത്തെ സമരത്തിന്റെ പിന്നിലെ ഹിഡൻ അജണ്ട .ഒന്നും അറിയാത്ത സ്ത്രീപക്ഷവാദം തൈരും കുറ്റം പോലെ തകർന്നു വീഴുകയായിരുന്നുവോ ?ഹണി ട്രാപ്പിലെ പ്രതികൾ മംഗളത്തിൽ നിന്നും പുകച്ച് പുറത്താക്കപെടുമോ ?MANGALAM STRIKE

മംഗളം ടി വി ചാനലിൽ ഇന്നലെ ജീവനക്കാർ നടത്തിവന്ന വാർത്ത മുടക്കിയുള്ള സമരം വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. വാർത്ത മുടങ്ങിയതോടെ പ്രശ്‌നം പരിഹരിക്കാൻ മാനേജ്‌മെന്റും കേരളാ പത്രപ്രവർത്തക യൂണിയന്റെയും നേതൃത്വത്തിൽ അനുനയ ചർച്ചകൾ നടത്തുകകയായിരുന്നു. ഇതിനൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രശ്‌നം പരിഹരിച്ചത്. തുടർന്ന ജീവനക്കാർ ജോലിക്ക് കയറുകയും വാർത്താസംപ്രേഷണം പുനരാരംഭിക്കുകയുമായിരുന്നു.മൂന്ന് മാസമായി ശമ്പളം മുടങ്ങിയ ചാനലിൽ പുതുതായി നിയോഗിക്കപ്പെട്ട സിഒഒ നടത്തിയ ഇടപെടലുകളാണ് ജീവനക്കാരെ മിന്നൽ സമരത്തിലേക്ക് കാര്യങ്ങൾ മാറാൻ ഇടയാക്കിയതും.ഇന്നലെ രാവിലെ ചീഫ് കോഡിനേറ്റിംഗ് എഡിറ്റര്‍ എം.ബി സന്തോഷിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ജീവനക്കാരുടെ പ്രധാന ആരോപണം. ഇതുവരെയായി ശമ്പളം വര്‍ദ്ധിപ്പിക്കുകയോ നിയമന ഉത്തരവ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്.വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ ഒരു നിലക്കും അനുവദിക്കില്ലെന്ന വാശിയിലാണ് ജീവനക്കാര്‍. തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്‌കിലെ ജീവനക്കാരും തിരുവനന്തപുരം ന്യൂസ് ബ്യുറോയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാണ്.ശമ്പളം വർദ്ധിക്കുകയോ നിയമനരേഖകൾ നൽകുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാർ പരാതിപ്പെട്ടിരുന്നു.SV PRADEEP -SUNITHA

എന്നാൽ സാലറി ഒരു കാരണം എന്നും സുനിത ദേവദാസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് സമരത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതെസമയം, ജീവനക്കാരുടെ പ്രശ്നമെന്താണെന്ന് മാനേജ്മെന്റിനെ അറിയിച്ചിട്ടില്ലെന്നും ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറാണെന്നുമാണെന്ന് മംഗളം സി.ഒ.ഒ സുനിത ദേവദാസ് വ്യക്തമാക്കിയതായും റിപ്പോർട്ട് പുറത്ത് വന്നു.സിഒഒയായി സുനിത ദേവദാസ് ചുമതലയേറ്റയുടനെ എംബി സന്തോഷിനെ ന്യൂസ് ഡയറക്ടർ സ്ഥാനത്ത് നിന്നും തരംതാഴ്‌ത്തി കോഡിനേറ്റിങ് എഡിറ്റർ ആക്കിയത് എതിർപ്പിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ജീവനക്കാർ സമരം തുടങ്ങിയത്. ജീവനക്കാർ ഒറ്റക്കെട്ടായി തന്നെ സമരരംഗത്ത് ഉറച്ചു നിന്നതോടെ ചാനൽ വാർത്തകളും സ്‌ക്രോളും പോലും പോകാത്ത അവസ്ഥയിലായി. തുടർന്നാണ് വിഷയം പരിഹരിക്കാൻ അജിത്കുമാറും പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളും സ്ഥലത്തെത്തിയത്.

സമരക്കാർ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ വനിതാ ജീവനക്കാർ ഒറ്റക്കെട്ടായി സിഒഒ സുനിതക്കെതിരെ രംഗത്തെത്തി. സിഒഒയുടെ നിലപാടുകൾ മാധ്യമപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് വനിതാ ജീവനക്കാർ അടക്കം ആരോപണം ഉന്നയിച്ചത്. സുനിത ദേവദാസ് വാർത്തയുടെ കാര്യത്തിൽ ഇടപെടരുത് എന്നതായിരുന്നു ജീവനക്കാർ മാനേജ്‌മെന്റിന് മുന്നിൽ വെച്ച ഒരു ആവശ്യം. ഈ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു വാർത്തയിൽ നിന്നും മാറ്റി പ്രൊഡക്ഷൻ പരിപാടികളിൽ മാത്രമായി സിഒഒയുടെ ചുമതല ചുരുക്കാൻ തീരുമാനിച്ചു.ജീവനക്കാരുടെ മറ്റ് പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാമെന്നും മാനേജ്‌മെന്റ് ഉറപ്പു കൊടുത്തു. എല്ലാമാസവും പത്താം തീയ്യതിക്ക് മുമ്പായി ശമ്പളം നൽകാമെന്നും അപ്പോയ്‌മെന്റ് ഓർഡറും കൺഫോർമേഷന് യോഗ്യതയുള്ളവർക്ക് അങ്ങനെ നൽകാമെന്നും ചാനൽ മാനേജ്‌മെന്റ് പ്രതിനിധികൾ ഉറപ്പു നൽകിയതോടെ സമരം അവസാനിച്ചു .

പുറകിലേക്ക് നോക്കിയാൽ

ഇപ്പോൾ പ്രസദ്ധയായ മലയാളകഥാകൃത്തും നോവലിസ്റ്റുമായ കെ.പി. സുധീരയുടെ വാക്കുകകൾ കുറിക്കു കൊണ്ടിരിക്കുന്നു .മംഗളം തകർക്കപ്പെടുന്നു. തകർക്കൂ …തകർക്കരുത് “ എന്ന കെ.പി.സുധീരയുടെ വാക്കുകൾ ശരിയായ വീഷണത്തിൽ എത്തി .മംഗളത്തിന്റെ തകർച്ച പൂർണതയിലേക്ക് എത്തുന്നത് ‘സുനിതാ ദേവദാസ് എന്ന തൊഴിലാളിയിലൂ ടെ തന്നെയാകുന്നു .മാധ്യമ ലോകത്തെ അതികായകനായിരുന്നു എം സി വർഗീസ് എന്ന മഹാപുരുഷന്റെ ആദ്മാവ് ഇപ്പോൾ തെങ്ങുന്നുണ്ടാകാം .മഹാനായ ആ വലിയ മനുഷ്യൻ കെട്ടിപ്പൊക്കിയ സ്ഥാപനം തകരുന്നത് -തകർക്കുന്നത് കണ്ടുനിൽക്കുന്നത് ഇപ്പോൾ മംഗളം നയിക്കുന്ന എം സി വർഗീസ് എന്ന മഹാനായ ആ വലിയ മനുഷ്യന്റെ മക്കളായ സാബു വര്‍ഗീസ്, സാജന്‍ വര്‍ഗീസ്. ഡോ.സജി വര്‍ഗീസ്, ബിജു വര്‍ഗീസ് മക്കളും എന്നതാണ് പ്രത്യേക .ഇവർ ഇത് കണ്ടില്ലാന്ന് നടിക്കുകയാണോ ?അജിത് കുമാറിന്റെ ലക്‌ഷ്യം എന്താണ് .മന്ത്രിക്ക് എതിരായുള്ള കേസിൽ പ്രതിയാക്കപ്പെട്ടതാണോ ഈ പിന്നോക്കം വലിയലിന്റെ നീക്കത്തിന്റെ കാര്യം .25 ദിവസം ജയിലിൽ കിടന്നപ്പോഴും സന്ധി സംഭാഷണം ചെയ്യാതിരുന്ന -ജുഡീഷ്യൽ അന്യോഷണവും ക്രൈം ബ്രാഞ്ച് അന്വോഷണവും ഒരേസമയം നടത്തത്തി ‘മന്ത്രിക്കേസിൽ പ്രതികാരം ആരുടേതായിരുന്നു ?അജിത് കുമാർ ഇപ്പോഴാണോ ശരിക്കും വെട്ടിൽ വീണിരിക്കുന്നത് .KP Sudheera commentമന്ത്രിയെ സെക്സ് ഫോൺ ട്രാപ്പിൽ കുടുക്കി അശ്ളീല സൈറ്റ് എന്ന പേരും പെരുമയും രാജ്യം മുഴുവൻ തീപ്പൊരിയായി പടർന്നപ്പോഴും മംഗളത്തിലെ അതികായകനായ ചീഫ് എഡിറ്റർ അജന്താലയം അജിത് കുമാറും എസ് നാരായണൻ എന്ന ജയചന്ദ്രനും അടക്കം 5 പേര് ജയിലിൽ പോയപ്പോഴും ചാനലിനെ ആടിയുലക്കാതെ പരസ്യ മാർക്കാട്ടിൽ പിടിച്ച് നിർത്തിയ മംഗളത്തിന്റെ ‘നാടിയും ഞരമ്പും നട്ടെല്ലുമായ പ്രവീൺ എന്ന പരസ്യ വിപണിയുടെ തലവൻ ജോലി വലിച്ചെറിഞ്ഞു പോയത് ഒരു ട്രെയിനീ സബ് എഡിറ്റർ മാത്രമായിരുന്ന ഒരാൾ സി.ഓ.ഓ ആയി വന്ന വായിൽ തോന്നുന്നത് കോതക്ക് എന്ന വിധത്തിൽ മൊഴിയാൻ തുടങ്ങിയപ്പോഴാണ് .മംഗളം അതിഗുരുതരമായ പ്രതിസന്ധിയിലൂടെ ആണ് മുന്നോട്ട് പോകുന്നത് .മറ്റ് പല ഡിപ്പാർട്ട്മെന്റ് ഹെഡ്‌കളും രാജിയിലേക്ക് ആണ് നീങ്ങുന്നത് .കൊച്ചി ബ്യുറോ ചീഫ് അടുത്തയിടെ രാജി വെച്ചിരുന്നു .അജിത് കുമാർ പ്രത്യേക അപേക്ഷകൊടുത്ത് കാലിപ്പിടിച്ചാണ് അദ്ദേഹം രാജി പിൻവലിച്ചത് .അവിടെയും സുനിത ദേവദാസിന്റെ അധികാരമില്ലാത്ത ‘തള്ളൽ ജാഡ ഇറക്കി അതിരുവിട്ട കൈ കടത്തൽ ആയിരുന്നു .മുച്ചോടെ നശിപ്പിക്കാൻ കരാർ ഏറ്റെടുത്ത ജോലി സുനിത ദേവദാസ് ഭാഗിയായി നിർവഹിക്കുന്നു എന്നാണ് ചിലരുടെ ആരോപണം .ഇതിൽ അജിത് കുമാറിന്റെ റോൾ എന്താണ് എന്നാണ് പുറത്ത് വരേണ്ടത് ? ആരാണ് വില്ലൻ ?മുഖ പുസ്തകത്തിൽ വെറും ഇക്കിളി എഴുത്തുകളിൽ നിറഞ്ഞു നിന്ന് ‘എന്തും വിവാദമാക്കി തനിക്കാക്കുന്ന സ്ത്രീപക്ഷവാദി എന്ന പൊയ്മുഖത്തിന്റെ ഉടമ സുനിത ദേവദാസ് ശർദ്ദിച്ചത് എല്ലാം വിഴുങ്ങിക്കൊണ്ടായിരുന്നു മംഗളത്തിൽ ജോയിൻ ചെയ്തത് . ഫോൺ സെക്സ് ട്രാപ്പിൽ മന്ത്രി ശശീന്ദ്രനെ കുടുക്കിയ ‘മംഗളത്തിലെ സി.ഇ.ഓ ആയ അജിത് കുമാറിനെ അറസ്റ്റ് ചെയ്യണം എന്ന് കാമ്പയിൻ നടത്തിയ ‘അതെ അജിത് കുമാറിന്റെ കീഴിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി സുനിത ജോയിൻ ചെയ്തു .എന്തായിരുന്നു മിഷൻ ?കെ.പി.സുധീര ദീർഘ വീക്ഷണത്തോടെ കണ്ട ‘തകർക്കൽ ?സുനിത ദേവദാസിന്റെ സ്വഭാവം -(കാരക്ടറൈയ്‌സേഷൻ വരച്ചുകാട്ടിയത് സ്ത്രീപക്ഷ എഴുത്തുകാരിൽ ഏറ്റവും പ്രഗത്ഭയായ കെ.പി.സുധീരയാണ് .”തകർക്കൂ ‘തകർക്കരുത്” എന്ന കമന്റിൽ എല്ലാം അടങ്ങിയിരുന്നു ‘വന്നത് തകർക്കാൻ ആണെന്ന ഉൾകാഴ്ച്ചയോടെ ആ പ്രഗത്ഭയായ എഴുത്തുകാരിയുടെ വാക്കുകൾ ശരിയാകുന്നു

 

 

Top