കൊച്ചി:പരസ്യക്കാർ മംഗളം വലിച്ചെറിഞ്ഞോടുന്നു .നാരി വിഷയത്തിൽ വിവാമായ മംഗളം കത്തിക്കയറിയതുപോലെ തന്നെ തകരുകയുമായിരുന്നു.പിടിച്ചുനിലക്കാൻ സ്ത്രീപക്ഷവാദിയായി മുഖം രക്ഷിക്കാനുള്ള നീക്കവും കൊന്നുമ്മേൽ കുരുപൊള്ളയായി .വനിതയെത്തി ചാനലിൽ സ്ത്രീവിരുദ്ധതയും ഓപ്പൺ സെക്സ് വിവാദവും കത്തി വിവാദമായി .മംഗളം ചാനലിലെ പരസ്യക്കാർ ഇറങ്ങിയോടി .മംഗളം അതി ഭീകരമായ സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി .മംഗളം ചാനൽ ജീവനക്കാർ വേതനം കിട്ടാതെ വലയുന്നു. പരസ്യ വിപണിയും പണം നല്കിയവരും കൈവിടുന്നു. ചാനലിലെ വൻ ആഭ്യന്തിര കലഹം കണ്ട് ചാനൽ പൂട്ടും എന്നു ധരിച്ച് പരസ്യം കൊടുത്തവർ പണം പറഞ്ഞ അവധിക്ക് കൊടുക്കുന്നില്ല. ആകെ കൂടി പ്രതിസന്ധിയിലായ മംഗളം ചാനൽ ജീവനക്കാർക്ക് പണം കൊടുക്കാൻ നിവർത്തിയില്ലാതെ തകർച്ചയിൽ.മന്ത്രിയെ കുടുക്കി പേരെടുത്ത ചാനൽ ഇന്ന് മാധ്യമലോകത്തുനിന്നും പരസ്യ കലോകത്ത് നിന്നും ഒറ്റപ്പെടുകയാണ് .ആദ്യ ഘട്ടത്തിൽ വളരെ നല്ല നിലയിൽ പോവുകയും ഉയർന്ന ബാർക്ക് റേറ്റും ലഭിച്ച ചാനലിൽ ആഭ്യന്തിര വിഷയം തുടങ്ങിയത് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി സുനിതാ ദേവദാസ് എന്നവർ ചുമതല ഏറ്റെടുത്തപ്പോൾ മുതൽ ആയിരുന്നു. ജേണലിസം ട്രയിനി മാത്രമായി മാധ്യമം പത്രത്തിൽ ഉണ്ടായിരുന്ന ഇവർ പിന്നീട് മാധ്യമത്തിൽ നിന്നും പരിശീലന കാലാവധി പൂർത്തിയാകും മുമ്പേ പുറത്തു പോവുകയായിരുന്നു.
ഏറെ കാലം മാധ്യമ പ്രവർത്തനത്തിൽ നിന്നും മാറി നിന്ന സുനിത ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി വന്നപ്പോൾ വളരെ സീനിയർ ആയ ജേണലിസ്റ്റുകളും, മറ്റ് സ്റ്റാഫും രാജിവയ്ച്ചും ലീവെടുത്തും പോവുകയായിരുന്നു. ഒരു ജൂനിയർ ജേണലിസ്റ്റ് എന്നു പോലും പറയാൻ പറ്റാത്ത ഇവരുടെ കീഴിൽ ജോലി ചെയ്യുന്നില്ല എന്നു പറഞ്ഞായിരുന്നു പലരും ചാനൽ വിട്ടത്. ഇതോടെ ആഭ്യന്തിര കലഹം തുടങ്ങി. സ്ഥാപനത്തിൽ അനാശാസ്യം സംബന്ധിച്ച് പരാതികൾ ഉയർന്നു. തൊഴിൽ പീഢനം സംബന്ധിച്ച് വനിതാ കമീഷനിൽ പരാതി വന്നു. ഇതിനിടെ ചാനൽ മാർകറ്റിങ്ങ് ജനറൽ മാനേജർ പ്രവീൺ ജഗദേവൻ രാജിവയ്ച്ചു പോയി. കഴിഞ്ഞ ദിവസം ചന്ദ്ര ദത്ത് എന്ന മാർകറ്റിങ്ങ് ഹെഡ് ചാനൽ വിട്ടിരുന്നു.അതിനു മുമ്പായി അദ്ദേഹം മടുപ്പ് തോന്നുന്നു എന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.
പണം ചാനലിലേക്ക് എത്തിക്കുന്ന മുഖ്യ എക്സിക്യുട്ടീവുകളായ ഇവരുടെ രാജി ചാനലിലേ അടിമുടി തകർത്തുകളഞ്ഞു. ഒരു അറിവില്ലാത്ത ഓൺലൈൻ അശ്ലീല എഴുത്തുകാരിയെ കയറ്റി തങ്ങളേ ഭരിക്കാൻ വയ്ച്ചാൽ നടക്കില്ലെന്നും അവർക്ക് കുരങ്ങിന്റെ കൈയ്യിൽ പൂമാല കിട്ടിയതു പോലെയാണ് ചാനൽ എന്നും ഒരാൾ തുറന്നടിച്ചു.മംഗളം ടി.വിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വരുന്നത് നല്ല വാർത്തകൾ അല്ല. സുനിതാ ദേവദാസിന് നവ മാധ്യമ രംഗത്ത് വൻ സ്വാധീനം ഉണ്ട് എന്നു പറഞ്ഞായിരുന്നു ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി നിയമിച്ചത് എങ്കിൽ ചാനലിനായി ഒരു നവ മാധ്യമത്തേ കൊണ്ടും നല്ലത് എഴുതിക്കാൻ അവർക്കായില്ല.മാത്രമല്ല ഓപ്പൺ സെക്സിന്റെ വക്താവ് ചാനൽ തലപ്പത്ത് വന്നതോടെ പലരും രാജിവയ്ച്ച് മാനകേട് ഉണ്ടാകും മുമ്പേ സ്ഥലം വിട്ടു. ഇത്രയും പ്രതിസന്ധി ഒരു നിയമനം മൂലം ഉണ്ടായിട്ടും മംഗളം ചാനൽ മാനേജ്മെന്റ് കുലുങ്ങുന്നില്ല. മാനേജ്മെന്റിലേ ചിലർ , ചിലരുടെ കുടുക്കിൽ വീണതായും അതാണ് കാരണമെന്നും ജീവനക്കാർ പറയുന്നു.
ഈ മാസം 12 ആയിട്ടും വേതനം കിട്ടാത്തതിനാൽ ജില്ല വിട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്ക് വാടകയും ഹോട്ടൽ ബില്ലും കൊടുക്കാനാവാതെ നാണം കെട്ടു. ആഹാരത്തിനു പോലും പണം ഇല്ലാത്തതിനാൽ പലരും ലീവെടുത്ത് വീട്ടിൽ പോയി. ഉന്നതരായ ചിലർ കൂട്ട അവധിയിൽ പോയി. ഇതോടെ ഡിബേറ്റും, പാനൽ ചർച്ചകളും ചിലപ്പോൾ വാർത്തകൾ വായിക്കാൻ സ്റ്റുഡിയോവിൽ പോലും ആളില്ലാതായി. ഈ വിടവ് നികത്താൻ പലപ്പോഴും കഴിയുന്നത് ചാനൽ മേധാവിയെ കൊണ്ട് തന്നെ പാനലിസ്റ്റും, വാർത്താ വായനക്കാരനും ഒക്കെയായികൊണ്ടാണ് .വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. കാരണം പരസ്യ വിപണി ഒന്നാകെ മംഗളം ചാനലിനേ കൈവിടുകയാണ്. കഴിവുള്ള മാനേജീരിയൽ ജീവനക്കാർ സ്ഥാപനം വിട്ട് പോയി. 12തിയതി ആയിട്ടും വേതനം കിട്ടാത്ത ജീവനക്കാർ പണം ചോദിക്കുമ്പോൾ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറോട് ചോദിക്കാനാണ് മാനേജ്മെന്റ് പറയുന്നത്. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായ സുനിതാ ദേവദാസ് കൈമലർത്തിയും കാണിക്കുന്നു. ഒരു ചാനൽ തുടങ്ങിയപ്പോൾ തന്നെ ജീവനക്കാർക്ക് വേതനം നല്കാൻ പണം ഇല്ലാത്തത് അതിന്റെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മംഗളം ചാനൽ മംഗളം പത്ര കുടുംബത്തേ മോശമായ രീതിയിലേക്ക് നയിക്കുന്ന വിവാദങ്ങളിലും സ്ത്രീ വിഷയത്തിലും ഏർപ്പെടുന്നതിനെതിരേ കോട്ടയത്ത് പ്രതിഷേധം ഉയരുന്നു. ഇതിന്റെ വിശദാംശം ഉടൻ പുറത്തുവരും.
ചാനലിലെ വനിതകളെ അപമാനിച്ച് എന്ന് പരാതിയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ക്യാമറാമാൻ സസ്‌പെൻഷനിലാണ് . വനിതകളക്ക് നീതി നടപ്പിലാക്കാനും അവരുടെ പരാതിയിൽ തീരുമാനം എടുക്കാനും വനിതകൾ അംഗങ്ങൾ ആയ കമ്മറ്റി രൂപീകരിക്കുകയും അവർ അന്വോഷണം -തെളിവെടുപ്പ് എന്നിവ നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിനെ അട്ടിമറിക്കാനായിട്ടാണ് സുനിത എന്ന വനിതാ പ്രൊബേഷനറി ഉദ്യോഗസ്ഥ ശ്രമിക്കുന്നത് .സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ട ചീഫിനെ വെല്ലുവിളിച്ചുകൊണ്ട് ഇരയെ സംരക്ഷിക്കാതെ പ്രതിക്ക് അനുകൂലമായ നിലപാട് സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് തുല്യം .അത് വെളിപ്പെടുത്തി ഓൺലൈൻ പത്രത്തിൽ പ്രസ്ഥാവന കൊടുത്ത ചാനൽ മേധാവിയെ ‘ഓൺലൈൻ മനോരോഗി ‘എന്ന് വരെ വിളിക്കാൻ തയ്യാറായതും അന്വോഷണം അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഹണി ട്രാപ്പ് പോലെ മെൻ ട്രാപ്പ് നടത്തി എന്നാണ് ഷാഫിയുടെ ആരോപണം . ഇവർ പീഡകരെ സംരക്ഷിക്കാൻ ക്വൊട്ടേഷൻ എടുത്തവരോ …ആ പെണ്കുട്ടികൾക്ക് പരാതിയിൽ നീതി കിട്ടാതിരിക്കാനാണോ ?’ട്രാപ്പ് പ്ലാൻ ചെയ്തു എന്ന ഗൂഡാലോചനയിൽ പ്രധാനി എന്ന് ചീഫ് ക്യാമറാ മാൻ ഷാഫിയുടെ ആരോപണത്തിനു സ്ഥിരീകരണമായിട്ടാണ് സുനിതയുടെ പോസ്റ്റും വെല്ലുവിളിയും .കള്ളം പൊളിഞ്ഞതിലുള്ള ആധിയും .ജീവിക്കുന്ന തെളിവുകൾ പുറത്തുവരുമ്പോൾ ഗൂഡാലോചനയും പുറത്തുവരും .അവിടെ ആരാണ് നിയത്തിനു മുന്നിൽ എത്തുന്നത് എന്നും കാത്തിരിക്കാം .മാധ്യമലോകത്തെ അതികായകനും വിദ്യാസമ്പന്നനുമായ അജിത് കുമാർ ഒരിക്കലും നീതിക്ക് എതിരായി പ്രവർത്തിക്കുന്ന ആളല്ലെന്ന് സസ്പെൻഷനിലായ ഷാഫി പറയുന്നു .ഇത്തരം വിവാദങ്ങൾ എല്ലാ സ്ത്രീവിരുദ്ധമായി നിൽക്കുന്ന ചാനലിൽ നിന്നും പരസ്യ കന്പനികൾ മാറ്റി നിർത്താൻ പ്രേരിപ്പിക്കുകയാണ് .