
കോട്ടയം: മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിനു നാണക്കേടാണെന്നും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ തോമ മാതൃൂസ് തൃതീയന്‍ ബാവ പ്രതികരിച്ചു.
മണിപ്പൂരില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ സഭ ആശങ്ക അറിയിച്ചിരുന്നു. പള്ളികള്‍ തകര്‍ക്കപ്പെട്ടു. കലാപം തുടരുന്നതില്‍ സഭയ്ക്ക് ആശങ്കയുണ്ട്. ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ബസേലിയോസ് മാര്‍ തോമ മാതൃൂസ് തൃതീയന്‍ ബാവ അഭിപ്രായപ്പെട്ടു.
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭയും രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ നടക്കുന്നത് ഒരു വിഭാഗത്തിനെതിരായ സംഘടിതമായ ആക്രമണമാണ്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിഷ്‌ക്രിയത്വമാണ്. കലാപം അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കലാപത്തിന് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നുവെന്ന് സംശയമെന്നും സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര പ്രതികരിച്ചു.