കൊച്ചി:തന്റെ മകൾ പാവങ്ങളെ സഹായിക്കുന്ന ഡോക്ടർ ആകണമെന്നായിരുന്നു മണിയുടെ ആഗ്രഹം. ആഗ്രഹത്തോളം വളരാൻ തയാറായിരുന്നു മകളും. പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ മകൾക്ക് മാണി ചേട്ടൻ അന്ന് ജാഗ്വാർ കാർ സമ്മാനിച്ചിരുന്നു . ഇപ്പോൾ ഇതാ മണി ചേട്ടന്റെ മകൾക്ക് പ്ലസ് ടൂ പരീക്ഷക്കും ഉന്നത വിജയം ലഭിച്ചിരിക്കുകയാണ്. പക്ഷെ ഇന്ന് അവൾക്ക് സമ്മാനം നൽകാൻ അച്ഛൻ ഇല്ല. മണി ചേട്ടന്റെ സഹോദരനാണ് ഈ വിഷമം പങ്ക് വെച്ചത്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കലാഭവൻ മണി ഹൃദയത്തോട് ചേർത്ത ചേട്ടന്റെ ജീവന്റ ജീവനായ മകൾ ശ്രീലക്ഷ്മി. പ്ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോൾ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാർ കാർ സമ്മാനമായി നൽകിയ പൊന്നച്ഛൻ: മകൾ പാവങ്ങൾക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും .അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകൾക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ളസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങൾ.
പാവങ്ങളുടെ ഡോക്ടർ എന്നതിനപ്പുറം ,അച്ഛനെ ഓർത്ത് നെഞ്ചു പിടഞ്ഞു വരുന്നവർക്കൊക്കെ അച്ഛനെ പോലെ സ്നേഹവും, ആശ്വാസവും നൽകണം., അച്ഛന്റെ ആഗ്രഹങ്ങൾ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാൻ ജഗദീശ്വരൻ കൂട്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അമ്മൂസിന് സർവ്വ മംഗളങ്ങളും നേരുന്നു.