മഞ്ഞപ്പടയ്‌ക്കെതിരെ നിഴല്‍യുദ്ധം; ഫെയ്‌സ്ബുക്ക് പേജ് അടച്ചുപൂട്ടുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് മഞ്ഞപ്പടയ്‌ക്കെതിരെ നിഴല്‍യുദ്ധം. പലയിടത്ത് നിന്നും പേജിന് നേരെ വലിയ തോതിലുള്ള ആക്രമണമാണ് നേരിടുന്നതെന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ തന്നെ മഞ്ഞപ്പട അറിയിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധക്കൂട്ടായ്മയാണ് മഞ്ഞപ്പട. മാസ് റിപ്പോര്‍ട്ടിംഗ് ആണ് മഞ്ഞപ്പട നേരിടുന്നതെന്നാണ് സൂചന. മൂന്നലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പേജ് അടച്ചുപൂട്ടലിന്റെ വക്കിലാണ്. പേജ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ താല്‍ക്കാലികമായി ഒരു ബാക്കപ്പ് പേജ് തുടങ്ങുകയാണെന്നും മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് അറിയിച്ചു. മഞ്ഞപ്പട എന്ന് മാത്രമാണ് പുതിയ പേജിന് പേരിട്ടിരിക്കുന്നത്. പരമാവധി ആളുകളിലേക്ക് പുതിയ പേജെത്തിക്കാനും പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മാസ് റിപ്പോര്‍ട്ട് ചെയ്ത് പേജ് പൂട്ടിക്കാനുള്ള ശ്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. നിലവില്‍ 17 കളികളില്‍ നിന്ന് 25 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്നതിന് ബ്ലാസ്റ്റേഴ്‌സിന് ബംഗളുരു എഫ് സിയുമായി നടക്കുന്ന കളി വിജയിക്കുകയും മറ്റ് ചില മത്സരങ്ങള്‍ അനുകൂലമാവുകയും വേണം. ഇതിനിടയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്മയ്‌ക്കെതിരെ കൂട്ട ആക്രമണം ഉണ്ടായിരിക്കുന്നത്.

Top