ആരാധകരുടെ പ്രതീക്ഷ തല്ലികെടുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്

 

കൊച്ചി: കൊച്ചിയിലെ ജവര്‍ഹലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ ആരാധകരുടെ പ്രതീക്ഷ തല്ലികെടുത്തി കേരള ബ്ലാസ്റ്റഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് അടിയറവ് പറഞ്ഞു. 3 – 2നായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 84-ാം മിനുട്ടില്‍ അരാത ഇസുമിയാണ് കൊല്‍ക്കത്തക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1ന് സമനില പാലിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ സാഞ്ചസ് വാട്ടിന് പരിക്ക്പറ്റി പുറത്തു പോവേണ്ടി വന്നതും കേരളത്തിന് തിരിച്ചടിയായി. ആദ്യ പകുതിയില്‍ നലപ്പ മോഹന്‍രാജിലൂടെയാണ് കൊല്‍ക്കത്ത ആദ്യ ഗോള്‍ നേടിയത്. പിന്നീട് പെനാല്‍ട്ടിയുടെ കേരളം ഒപ്പമെത്തി. രണ്ടാം പകുതിയില്‍ 22ന് സമനില പാലിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് അരാതയുടെ ഗോള്‍ കേരളത്തിന്റെ പ്രതീക്ഷ തല്ലി കെടുത്തിയത്.

Top