വിജയാളിയായി വിനീത് …ബ്ലാ​സ്റ്റേ​ഴ്സി​ന് ത്ര​സി​പ്പി​ക്കു​ന്ന സ​മ​നി​ല

ചെന്നൈ:തോറ്റുമടങ്ങാൻ കേരളത്തിനു മനസില്ലായിരുന്നു ഐഎസ്എലിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കേരളത്തിനായി സി.കെ.വിനീതും (95) ചെന്നൈക്കായി റെനെ മിഹെലികും (89) ഒരുഗോൾ വീതം നേടി. പെനൽറ്റിയിലൂടെ ചെന്നൈയിൻ ലീഡ് നേടിയെങ്കിലും അവസാന മിനിറ്റിൽ വിനീതിലൂടെ ഗോൾ മടക്കി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുക്കുകയായിരുന്നു.. തോൽവിക്കും സമനിലയ്ക്കും ഇടയിൽ നാല് മിനറ്റുകൾ മാത്രം ബാക്കി. നായകന്‍റെ ചങ്കുറപ്പോടെ എതിർപോസ്റ്റിലേക്ക് കയറിപ്പോയ ജിങ്കാന്‍റെ കിടിലൻ ക്രോസ്. സി.കെ വിനീതിന്‍റെ ഗംഭീരം ഫിനീഷിംഗ്. കേരളം കൊതിച്ച നിമിഷം. ചെയ്യാത്ത തെറ്റിന് തൂക്കുകയർ കിട്ടിയ കേരളം മരണത്തിൽനിന്ന് ഊർന്നിറങ്ങിയ നിമിഷം. ചെന്നൈയിൻ എഫ്സിയുടെ തട്ടകത്തിൽ ഉശിരൻ പ്രകടനത്തോടെ കേരളം സമനിലപിടിച്ചു. മത്സരത്തന്‍റെ 89 ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുന്നിലെത്തിയ ചെന്നൈയിനു ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം തിരിച്ചടി നൽകി സമനില പിടിച്ചെടുക്കുകയായിരുന്നു.

ഗോൾ രഹിത സമനിലയിലേക്ക് അടുക്കുകയായിരുന്ന മത്സരത്തെ ആവേശകരമാക്കിയത് റഫറിയുടെ തെറ്റായ തീരുമാനമായരുന്നു. കേരളത്തിന്‍റെ ബോക്സിൽ കടന്ന ഫ്രാൻസിസ്കോ ഫെർണാണ്ടസ് ഗോളിലേക്കു തൊടുത്ത ഷോട്ട് ജിങ്കാൻ ശരീരംകൊണ്ട് തടുത്തു. അപകടം ഒഴിവായെങ്കിലും റഫറിയുടെ വിസിൽ മുഴങ്ങി. മരണ മിനിറ്റിൽ പെനാൽറ്റി. റെനെ മിഹലിക് എടുത്ത കിക്ക് പോൾ റെച്ചൂക്കയെ കടന്ന് ഗോളിലേക്ക്. കേരളത്തിന്‍റെ ഹൃദ‍യം നിലച്ച നിമിഷം.

തിരിച്ചടിക്കാൻ ഇഞ്ചുറി ടൈമായി നാലേനാലു മിനിറ്റ്. ഒറ്റഗോളിൽ തൂങ്ങി ജയിക്കാൻ ചൈന്നൈയിൻ പതിനെട്ടടവും പയറ്റുന്നതിനിടെ കേരളത്തിന് അനുകൂലമായി ത്രോയിൻ. ഇഞ്ചുറി ടൈം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി. പെർക്കൂസൻ ഹ്യൂമിനെ ലക്ഷ്യമാക്കി ഉയർത്തി പന്തെറിഞ്ഞു. ഹ്യൂമിന് പന്ത് പിടക്കാനായില്ല. പന്ത് ചെന്നൈയിന്‍റെ ബോക്സിലേക്ക്. ഈ സമയം വിംഗിലൂടെ ഓടിക്കയറിയ ജിങ്കാൻ പന്ത് പിടിച്ചെടുത്ത് ഗോൾ വരയ്ക്കടുത്തുനിന്ന് ബോക്സിലേക്ക് കിടിൻ ക്രോസ്. പോസ്റ്റിനു മുഖാമുഖം ഓടിക്കയറിയ വിനീത് പന്തിനെ തട്ടി വലയിലാക്കി. ചെയ്യാത്ത തെറ്റിന് ഗോളിനാൽ ജിങ്കാന്‍റെ പ്രായ്ശ്ചിത്തം. മഞ്ഞയുടെ അലമാലയിൽ ഗാലറി പ്രകമ്പനംകൊണ്ടു.

Top