ഏ​ഴു മി​നി​റ്റി​ൽ മൂ​ന്നെ​ണ്ണം; ഗോ​വ​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ഥ​ക​ഴി​ഞ്ഞു.

പനാജി: കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിഞ്ഞു. തകർപ്പൻ ഗോളുകളിൽ സ്ലാ സ്റ്റേഴ്സ് തവിടുപൊടിയായി. എഴു മിനിറ്റിനിടെ എണ്ണം പറഞ്ഞ മൂന്നുഗോളുകൾ, മൂന്നും കൊറോമിനാസിന്‍റെ ബൂട്ടിൽനിന്ന്. ഗോവയിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കഥകഴിക്കാൻ അത്ര മതിയായിരുന്നു. ഗോവയിൽ ആദ്യ എവേ മത്സരത്തിനിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലെ പിഴവുകളുടെ പേരിൽ വന്പിച്ച തോൽവി ഏറ്റുവാങ്ങി. രണ്ടിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. ഹാട്രിക്കുമായി തിളങ്ങിയ കൊറോമിനാസും ആദ്യ പകുതിയിൽ ഇരട്ടഗോളുകളുമായി കളംനിറഞ്ഞ മാനുവേൽ ലാൻസറോട്ട ബ്രൂണോയുമാണു എഫ്സി ഗോവയ്ക്കു വന്പിച്ച വിജയം സമ്മാനിച്ചത്.

പരിക്കേറ്റ ഇയാൻ ഹ്യൂം, കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട സി.കെ. വിനീത് എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങിയത്. കളി തുടങ്ങി നാലാം മിനിറ്റിൽ സൂപ്പർ താരം ബെർബറ്റോവും മടങ്ങി. എന്നിട്ടും ഗോവയുടെ ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിന് ഉജ്വല തുടക്കമാണു ലഭിച്ചത്._99c30e26-dcdf-11e7-9b6d-9e5c5485959d

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴാംമിനിറ്റിൽ തന്നെ മാർക്ക് സിഫ്നിയോസ് ഗോവൻ വലകുലുക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ലാൻസറോട്ടയിലുടെ ഗോവ ഒപ്പമെത്തി. മാത്രമല്ല, 18-ാം മിനിറ്റിൽ ലാൻസറോട്ട ഗോവയ്ക്ക് ലീഡ് നൽകുകയും ചെയ്തു. പക്ഷേ, വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന ബ്ലാസ്റ്റേഴ്സ് 30-ാം മിനിറ്റിൽ ജാക്കിചന്ദ് സിംഗിലൂടെ സമനില തൊട്ടു. നാലു ഗോളുകൾ പിറന്ന ആദ്യപകുതിയിൽ ഇരുടീമുകളും സമനില പാലിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ കളി കേരളത്തിന്‍റെ കൈയിൽനിന്നു പോയി. 47, 51, 54 മിനിറ്റുകളിൽ കൊറോമിനാസ് കേരള പ്രതിരോധത്തിന്‍റെ വീഴ്ച മുതലെടുത്തു. ഏഴു മിനിറ്റിനുള്ളിൽ വീണ മൂന്നു ഗോളുകളുടെ കടം തീർക്കാനുള്ള കരുത്ത് പിന്നീടുള്ള കളിയിൽ ബ്ലാസ്റ്റേഴ്സിനില്ലായിരുന്നു. കൊറോമിനാസിന്‍റെ സീസണിലെ രണ്ടാം ഹാട്രിക്കായിരുന്നു ഇത്.

Top