മഞ്ജുവാര്യര്‍ക്ക് അമ്പത് ലക്ഷം; അമലാപോളിന് 40 ലക്ഷം; കാവ്യാമാധവന് 25 ലക്ഷം മലയാള താര സുന്ദരിമാരുടെ പ്രതിഫലം ഇങ്ങനെ

ബോളിവുഡിലെയും കോളിവുഡിലെയും താര സുന്ദരിമാര്‍ കോടികള്‍ പ്രതിഫലം വാങ്ങുമ്പോള്‍ മലയാളത്തിലെ നായികമാര്‍ എത്രയായിരിക്കും പ്രതിഫലം. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങുമ്പോള്‍ അതിനടുത്തുപോലും മലയാളത്തിലെ താര സുന്ദരിമാര്‍ എത്തുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നര പതിറ്റാണ്ടിന് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ മഞ്ജുവാര്യരാണ് മലയാളത്തില്‍ പ്രതിഫലകാര്യത്തില്‍ മുന്നില്‍. 50 ലക്ഷം രൂപയാണ് മഞ്ജുവിന്റെ പ്രതിഫലം. അമല പോളാണ് രണ്ടാം സ്ഥാനത്തുള്ളത്. 40 ലക്ഷമാണ് ഒരു ചിത്രത്തിന് അമലയ്ക്കു കിട്ടുന്നത്. കാവ്യ മാധവനും ഭാവനയ്ക്കുമൊക്കെ 17 ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് പ്രതിഫലം. എന്നാല്‍ മലയാളത്തിലുടെ വളര്‍ന്ന് തെന്നിന്ത്യന്‍ താരമായി മാറിയ നയന്‍താരയുടെ പ്രതിഫലം മൂന്ന് കോടിയാണ്. എന്നാല്‍ മലയാളത്തില്‍ അരകോടി മാത്രമാണ് നയന്‍താര വാങ്ങുന്നത്.

മഞ്ജു വാര്യര്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹശേഷം അഭിനയം നിര്‍ത്തിയപ്പോള്‍ മലയാളത്തിന് ഒരു മികച്ച നടിയെയാണ് നഷ്ടമായതെന്ന് ആരാധകരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് മഞ്ജു വാര്യരെക്കുറിച്ചാണ്. മഞ്ജുവിന്റെ തിരിച്ചു വരവിനായി ഏവരും ആഗ്രഹിക്കുകയും ചെയ്തു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവു നടത്തിയ മഞ്ജു തന്നെയാണ് നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. 50 ലക്ഷം രൂപയാണ് മഞ്ജുവിന്റെ പ്രതിഫലം. തിരിച്ചുവരവിലാണ് ഇത്രയധികം തുക മഞ്ജു വാങ്ങാന്‍ തുടങ്ങിയത്.

അമല പോള്‍

ലാല്‍ ജോസ് ചിത്രമായ നീലത്താമരയിലൂടെ മലയാള ചലച്ചിത്ര ലോകത്ത് എത്തിയ നടിയാണ് അമല പോള്‍. തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ ഈ നടി 30 മുതല്‍ 40 ലക്ഷം വരെയാണ് ഓരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്നത്. അടുത്തിടെ ഒരു തെലുങ്കു ചിത്രത്തില്‍ അഭിനയിക്കാനായി ഒരു കോടി രൂപ പ്രതിഫലം ചോദിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫഹദിനൊപ്പം ഒരു ഇന്ത്യന്‍ പ്രണയകഥ, മോഹന്‍ലാലിനൊപ്പം റണ്‍ ബേബി റണ്‍, ലൈല ഓ ലൈല, നിവിന്‍ പോളിക്കൊപ്പം മിലി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാകാന്‍ അമലയ്ക്കു കഴിഞ്ഞു.

മീര ജാസ്മിന്‍

മലയാളത്തിനു പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മീര ജാസ്മിന്‍. അഭിനയ ചാതുരി കൊണ്ടു മലയാളി മനസുകളുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞ മീരയ്ക്കു ലഭിക്കുന്ന പ്രതിഫലം 25 മുതല്‍ 30 ലക്ഷം വരെയാണ്. ലോഹിതദാസിന്റെ സൂത്രധാരനിലൂടെ ചലച്ചിത്രരംഗത്തെത്തിയ മീര അഭിനയ രംഗത്തു പഴയതു പോലെ സജീവമല്ല. വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ മീര ജാസ്മിന്‍ അഭിനയിക്കുന്നത്.

ലക്ഷ്മി മേനോന്‍

മലയാളത്തേക്കാള്‍ തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പരിചിതയായ ലക്ഷ്മി മേനോന്‍ വാങ്ങുന്നത് 20 മുതല്‍ 35 ലക്ഷം രൂപ വരെയാണ്. വിനയന്‍ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തില്‍ സഹനടിയായി എത്തിയ ലക്ഷ്മി പിന്നീട് തമിഴില്‍ മുന്‍ നിര നായികമാരില്‍ ഒരാളായി. മലയാളത്തില്‍ ദിലീപിന്റെ നായികയായി അവതാരം എന്ന ചിത്രത്തിലും ലക്ഷ്മി എത്തി.

പ്രിയാമണി

വിവാഹ വിശേഷങ്ങളിലൂടെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പ്രിയാമണി. 20 മുതല്‍ 25 ലക്ഷം വരെയാണ് ഈ താരത്തിന്റെ പ്രതിഫലം. ദേശീയ അവാര്‍ഡ് ലഭിച്ച ഈ നടി ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, തിരക്കഥ തുടങ്ങിയ ചിത്രങ്ങളിലൂടെയാണു മലയാളത്തില്‍ സാന്നിധ്യം അറിയിച്ചത്.

കാവ്യ മാധവന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയായ കാവ്യ മാധവന്‍ ഒരു ചിത്രത്തിനു വാങ്ങുന്നത് 17 മുതല്‍ 25 ലക്ഷം രൂപവരെയാണ്. ഗായികയായും ഗാനരചയിതാവായും തിളങ്ങിയ ഈ നടി ബാല്യകാലം മുതല്‍ സിനിമയുടെ ഭാഗമാണ്. വിവാഹവും വിവാദങ്ങളും കാരണം ഇടക്കാലത്ത് സിനിമാമേഖലയില്‍ നിന്നു വിട്ടു നിന്നെങ്കിലും തിരികെ എത്തിയ നടിക്ക് ഇപ്പോഴും ഏറെ ആരാധകരുണ്ട്.

മമ്ത മോഹന്‍ദാസ്

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാപ്രവേശനം കുറിച്ച നടിയാണ് മമ്ത മോഹന്‍ദാസ്. ഒരു ചിത്രത്തിന് 17 മുതല്‍ 20 ലക്ഷം വരെയാണ് മമ്ത വാങ്ങുന്നത്. അര്‍ബുദ രോഗത്തോടു പടപൊരുതി വിജയം വരിച്ച ഈ നടി മികച്ച ഗായികയായും പേരെടുത്തിട്ടുണ്ട്.

നിത്യ മേനോന്‍

ബാലനടിയായി അഭിനയ രംഗത്തെത്തി മലയാളി മനസുകളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് നിത്യ മേനോന്‍. 15 മുതല്‍ 25 ലക്ഷം വരെയാണ് നിത്യയുടെ ഒരു ചിത്രത്തിന്റെ പ്രതിഫലം. ദുല്‍ഖര്‍ സല്‍മാനുമൊത്ത് അഭിനയിച്ച മണിരത്‌നം ചിത്രം ഓകെ കണ്മണി മികച്ച അഭിപ്രായം നേടി സൂപ്പര്‍ ഹിറ്റാകുകയും ചെയ്തിരുന്നു. മലയാളത്തില്‍ 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രമാണ് നിത്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇതിലും ദുല്‍ഖര്‍ ആയിരുന്നു നായകന്‍.

ഭാവന

കമലിന്റെ നമ്മളിലൂടെ മലയാള സിനിമയില്‍ എത്തിയ ഭാവന ഇപ്പോള്‍ വാങ്ങുന്നത് 15 മുതല്‍ 25 ലക്ഷം രൂപവരെയാണ്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ സിനിമകളിലും തിരക്കുള്ള നടിയാണ് ഭാവന.

Top