ദിലീപിനെതിരെ കള്ളം പറയാനില്ല: പൊലീസ് എഴുതി നൽകിയതിനെ എതിർത്ത് മഞ്ജു; ആരെയും കുരുക്കാനില്ലെന്നും നടി; നിലപാട് മാറ്റം സ്വകാര്യ വിവരങ്ങൾ പുറത്താക്കുമെന്ന ഭീഷണിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിനു തൊട്ടു പിന്നാലെ സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നു വെളിപ്പെടുത്തി രംഗത്തെത്തിയ നടി മഞ്ജുവാര്യർ ഒടുവിൽ നിലപാട് മാറ്റുന്നു. ദിലീപിനെതിരെ കള്ളം പറയാനില്ലെന്ന നിലപാടിലെത്തിയ നടിയെ, ദിലീപുമായുള്ള വിവാഹമോചന ഹർജിയിലെ രഹസ്യവിവരങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയാണ് സ്വാധീനിച്ചതെന്നാണ് സൂചന ലഭിക്കുന്നത്. കേസിൽ പൊലീസിന്റെ നിലപാട് നോക്കാതെ മൊഴി നൽകാൻ മഞ്ജു തയ്യാറെടുക്കുന്നതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് അറിയുന്ന കാര്യം എവിടെ പറയാനും തയ്യാറാണെന്നും ആരെങ്കിലും കുരുക്കാൻ കള്ളം പറയാൻ തയ്യാറല്ലന്നുമുള്ള നിലപാടിലാണ് മഞ്ജു വാര്യർ.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപാണ് ഗൂഢാലോചന നടത്തിയതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലന്ന് അടുപ്പമുള്ള കേന്ദ്രങ്ങളോട് മഞ്ജു വ്യക്തമാക്കിയതായാണ് സൂചന.

ദിലീപിനെതിരെ മുഖാമുഖം നിന്ന് സാക്ഷി പറയേണ്ട സാഹചര്യമാണ് മഞ്ജുവിനുള്ളത്. ഇക്കാര്യത്തിൽ മാനസികമായ പ്രയാസവും മഞ്ജുവിന് ഇപ്പോൾ ഉണ്ടത്രെ.

സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത് തന്റെ അറിവോടെയല്ലന്ന അഭിപ്രായം അവർ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും അറിയുന്നു.

ഏറെ വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വിവാഹമോചനം കഴിഞ്ഞതിനു ശേഷവും മഞ്ജുവും ദിലീപും ഇതുവരെ പരസ്പരം പഴിചാരിയിട്ടില്ല.

ദിലീപിനെതിരായ കേസ് തന്നെ മഞ്ജുവുമായി അകലാൻ ആക്രമിക്കപ്പെട്ട നടിയുടെ ഇടപെടൽ കാരണമായതിൽ പക തീർത്തു എന്നുള്ളതാണ്.

നടിയോട് മുൻവൈരാഗ്യം ദിലീപിന് ഉണ്ടായി എന്നു പ്രോസിക്യൂഷന് തെളിയിക്കാൻ മഞ്ജു വാര്യരുടെ മൊഴി ഏറെ നിർണ്ണായകമാണ്.

നടി ആക്രമിക്കപ്പെട്ടതിനുശേഷം കൊച്ചിയിൽ താര സംഘടന സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ, സംഭവത്തിൽ മഞ്ജു വാര്യർ ക്രിമിനൽ ഗൂഢാലോചന ആരോപിച്ചതാണ് കേസിൽ വഴിത്തിരിവായത്.

ദിലീപ് അറസ്റ്റിലാവാനും ഇപ്പോൾ മഞ്ജു സാക്ഷിയാവാനും പ്രധാന കാരണം ഈ പരാമർശമായിരുന്നു.

അതേ സമയം ‘അമ്മയുടെ’ നിലപാട് എന്താണെന്ന് മകൾ മീനാക്ഷിയും ഉറ്റുനോക്കുകയാണ്.

സത്യമല്ലാത്ത കാര്യം ആര് പറഞ്ഞാലും അത് പിന്നീട് തുറന്ന് കാട്ടപ്പെടും എന്നതാണ് മീനാക്ഷിയുടെ നിലപാടത്രെ.

Top