മോഹന്‍ലാലിന്റെ വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലൂടെ ശ്രദ്ധേയമായ ഒടിയനില്‍ മഞ്ജുവാര്യര്‍ എത്തുന്നതും വ്യത്യസ്തതകളുമായിട്ടെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഒടിയനില്‍ ലാലിനൊപ്പം തന്നെ വേഷപ്പകര്‍ച്ചകള്‍ക്കൊണ്ട് വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് നടി മഞ്ജുവാര്യരും.
ചിത്രത്തിന് വേണ്ടി മോഹന്‍ലാലിന്റെ രൂപമാറ്റവും മറ്റും കണ്ട് അമ്പരന്ന ആരാധകര്‍ മഞ്ജുവിന്റെ മേക്ക് ഓവര്‍ കാണാനുള്ള ആവേശത്തിലാണ്. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കൂടാതെ പ്രകാശ് രാജ്, നരേന്, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും നടി തിരശ്ശീലയിലെത്തിക്കും.