കൊച്ചി:മഞ്ജു വാര്യര്‍ ഇറങ്ങിപ്പുറപ്പെട്ടത് വ്യക്തമായ തീരുമാനത്തോടെ ആയിരുന്നു.നടിയെ അക്രമിച്ച യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുക .മഞ്ജു പറഞ്ഞപോലെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ഒടുവില്‍ പള്‍സര്‍ സുനിയില്‍ നിന്ന് തന്നെ പൊലീസ് അറിഞ്ഞു. സിനിമയിലെ പ്രമുഖരെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. മഞ്ജുവാര്യര്‍ ആരോപിച്ചതിന് സമാനമായ ഗൂഢാലോചനാ വിവരങ്ങളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ നടനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. സംവിധായകനും നടനുമായ മറ്റൊരാള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സൂചന.നടിയോട് അതിക്രമം കാണിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരവുണ്ടാകുന്നു. സഹതടവുകാരോടും ജയിലറോടും പള്‍സര്‍ സുനി മനസ്സ് തുറന്നിരുന്നു. കോടതിയില്‍ സഹതടവുകാരനായ ഹിമവല്‍ഭദ്രാനന്ദയുമായും പള്‍സര്‍ സുനി നേരത്തെ ആശയവിനിമയം നടത്തിയിരുന്നു. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുടെ വിവരങ്ങള്‍ മറ്റൊരു ജയില്‍പുള്ളി പൊലീസിനു കൈമാറി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിക്കൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി ഉത്തരവ്. മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സണിെന്‍റ രഹസ്യമൊഴി രേഖപ്പെടുത്താനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം.ജയില്‍ വാസത്തിനിടെ പള്‍സര്‍ സുനി എഴുതിയ ഒരു കത്ത് പുറത്തു വന്നിരുന്നു. കത്ത് പുറത്തു കൊണ്ടു വന്നതിനു പിന്നില്‍ ജിന്‍സനാണെന്നാണ് സംശയിക്കുന്നത്.ഒരു സംവിധായകനും നടനും ആക്രമണത്തിനു പിന്നിലുണ്ടെന്ന് സുനിയുടെ കത്തില്‍ പറയുന്നുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കാനാണ് സഹ തടവുകാരന്റ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.
അന്വേഷണസംഘത്തിെന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആലുവ മജിസ്ട്രേറ്റ് കോടതിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൊഴി മുദ്രവെച്ച കവറില്‍ അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലെ പ്രതിയായ ജിന്‍സണെ റിമാന്‍ഡ് ചെയ്തിരുന്ന അതേ ജയില്‍മുറിയിലാണ് സുനിയെയും പാര്‍പ്പിച്ചിരുന്നത്. ജയിലില്‍വെച്ച് സുനി എഴുതിയ കത്ത് പുറത്തെത്തിച്ചത് ജിന്‍സണാണ്. ഇതേതുടര്‍ന്ന് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു. ഇതിെന്‍റ തുടര്‍ച്ചയായാണ് ജിന്‍സണിെന്‍റ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. എന്താണ് സംഭവിച്ചതെന്ന സൂചനയും നല്‍കി. ഇതിനൊപ്പം കൂട്ടായ്മയുടെ നേതൃത്വത്തില കഥ വിവരിച്ച് സിനിമയും നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനേയും സംവിധായകനേയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇവരെ ആരും സഹായിക്കാന്‍ വരണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. മഞ്ജു വാര്യരുടെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുമുള്ളത്. ഇതോടെ സിനിമയിലെ പ്രമുഖ നടന്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്മാറി. ഇതും ഗൂഢാലോചനക്കാര്‍ക്ക് വിനയായി. ഒരു തരത്തിലുമുള്ള ഇടപെടല്‍ ഉണ്ടാകില്ലെന്ന് പൊലീസ് മേധാവി ടിപി സെന്‍കുമാറും ഉറപ്പാക്കിയിട്ടുണ്ട്.നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പള്‍സര്‍ സുനി ജിന്‍സനോടു പറഞ്ഞിരുന്നു. ജയില്‍ അധികാരികള്‍ വഴി ഈ വിവരം അറിഞ്ഞ അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തിരുന്നു. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസില്‍ പ്രതിയായ ജിന്‍സനെ റിമാന്‍ഡ് ചെയ്തിരുന്ന മുറിയിലാണു പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. സുഹൃത്തുക്കളായി മാറിയ ഇവര്‍ നടിയെ ആക്രമിച്ച കേസിന്റെ വിവരങ്ങളും പങ്കുവച്ചിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും ജിന്‍സനോടു പറഞ്ഞു. ജിന്‍സന്‍ പറഞ്ഞതു ശരിവയ്ക്കുന്ന നിലപാടാണു സുനി സ്വീകരിച്ചത്. ഇതോടെയാണ് ഗൂഢാലോചനാ തിയറി പുറത്താകുന്നത്.സഹതടവുകാരന്റെ മൊഴി മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാനാണ് പൊലീസിനു നിയമോപദേശം ലഭിച്ചത്. അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ ആലുവ മജിസ്‌ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. മൊഴി മുദ്രവച്ച കവറില്‍ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണം. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൂടുതല്‍ തെളിവു ലഭിച്ചാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാം. പുതിയ മൊഴികള്‍ തെളിവു നിയമപ്രകാരം പ്രോസിക്യൂഷനു സഹായകരമല്ല. ഈ സാഹചര്യത്തില്‍ കരുതലോടെയാണ് നീക്കം.
ഫെബ്രുവരി 17 നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18 ന് ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍, ജിന്‍സന്റെ മൊഴിയോടെ കേസ് വീണ്ടും സജീവമാകും. ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച്, അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വഴിത്തിരിവ്.ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനി, ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരാണു കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി 17 ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെ പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായി. എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നില്‍ക്കുന്നുവെന്ന നിലപാടാണ് പ്രതികള്‍ക്കുള്ളതെന്നും ഇവര്‍ ഇക്കാര്യം കോടതി മുന്‍പാകെ ഉന്നയിക്കുമെന്നുമായിരുന്നു ഇവരുമായി അടുപ്പമുണ്ടായിരുന്നവരില്‍ ചിലരില്‍ നിന്നും ലഭിച്ച വിവരമെന്ന രീതിയില്‍ വാര്‍ത്ത പുറത്തുവന്നത്.
കേസിലെ ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണ് പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നതെന്നാണ് ഇത് സംബന്ധിച്ച് പരക്കെയുള്ള വിലയിരുത്തല്‍. നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിനും കിട്ടിക്കഴിഞ്ഞു. ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളില്‍ വെച്ചു പള്‍സര്‍ സുനി ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരോടും ജയില്‍ അധികാരികളോടും പറഞ്ഞ മൊഴികളാണ് നിര്‍ണ്ണായകമായത്. നേരത്തെ അന്വേഷണവുമായി പള്‍സര്‍ സുനി സഹകരിച്ചിരുന്നില്ല. എന്നാല്‍ ജയിലിലെത്തിയപ്പോള്‍ ഇത് മാറുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് നടി ആവര്‍ത്തിച്ചിരുന്നു.സിനിമയിലെ വനിതകള്‍ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിയെ കണ്ടപ്പോഴും നടിക്ക് നീതി കിട്ടാത്തത് ചര്‍ച്ചയായിരുന്നു. ഗൂഢാലോചനക്കാരെ പിടിച്ചേ മതിയാകൂവെന്ന് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കി. അതിവേഗം നിഷ്പക്ഷമായി മുന്നോട്ട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പൊലീസ് മേധാവിയായി ചുമതലയിലുള്ള ടിപി സെന്‍കുമാറും കാര്യങ്ങള്‍ വിലയിരുത്തി.പള്‍സര്‍ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതില്‍ ഗൂഢാലോചനയില്‍ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ വിവാദങ്ങളില്‍ പെടാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ കരുതലോടെയാണ് നീക്കം. പള്‍സര്‍ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാര്‍ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു.ഇവര്‍ വിഡിയോ അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. ഇതാണ് പൊളിഞ്ഞത്. തൃക്കാക്കര എംഎല്‍എ പിടി തോമസ് സ്ഥലത്ത് എത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഒത്തുതീര്‍പ്പ് ശ്രമമെല്ലാം ഇതോടെ പൊളിഞ്ഞു. സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസിലാകെ ഏഴു പ്രതികളാണുള്ളത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആലുവ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരായി മൊഴികള്‍ രേഖപ്പെടുത്താനാണ് ഉത്തരവില്‍ പറയുന്നത്. മൊഴികള്‍ മുദ്രവച്ച കവറില്‍ ഈ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറാനാണ് നിര്‍ദേശം.നെടുമ്പാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ പ്രതിയായ ജിന്‍സനെ റിമാന്‍ഡു ചെയ്തിരുന്ന അതേ മുറിയിലാണു പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. ജയിലിനുള്ളില്‍ സുനി എഴുതിയ ഒരു കത്ത് പുറത്ത് എത്തിച്ചത് ജിന്‍സനാണ്. ഇതേ തുടര്‍ന്നു സുനിയെ പോലിസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണു ജിന്‍സനെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.