വിദേശത്തു നിന്ന് മഞ്ജു വാര്യര്‍ മടങ്ങിയെത്തി: ഡബ്ല്യൂസിസി രാജി വാര്‍ത്തയില്‍ പ്രതികരണം

കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനയായ എഎംഎംഎയിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലികമായ ശമനമുണ്ടായിരിക്കുകയാണ്. ദിലീപ് സംഘടനയ്ക്ക് പുറത്ത് തന്നെയാണ് എന്നും ഡബ്ല്യൂസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാണെന്നും എഎംഎംഎ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായത്.

അതിനിടെ മഞ്ജു വാര്യരുമായി ഡബ്ല്യൂസിസി ഭിന്നതയില്‍ ആണെന്നും നടി രാജി വെച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. മഞ്ജു ദിലീപിന്റെ കുടുംബത്തോട് വീണ്ടും അടുത്തതായും ഇനി പ്രതികരിക്കില്ലെന്നും സലിം ഇന്ത്യയെപ്പോലുള്ളവര്‍ പറയുകയും ചെയ്തു. മഞ്ജു യഥാര്‍ത്ഥത്തില്‍ അവനൊപ്പമാണോ അവള്‍ക്കൊപ്പമാണോ ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് സിനിമാ രംഗത്ത് ആദ്യത്തെ ബോംബിട്ട നടിയാണ് മഞ്ജു വാര്യര്‍. പിന്നാലെ സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് രൂപീകരിക്കാനും മഞ്ജു മുന്നില്‍ തന്നെ നിന്നു. എന്നാല്‍ പിന്നീട് ഡബ്ല്യൂസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ മഞ്ജുവിന്റെ പരസ്യ സാന്നിധ്യം എവിടെയും ഉണ്ടായിരുന്നില്ല.

നിര്‍ണായ വിഷയങ്ങള്‍ വരുമ്‌ബോഴെല്ലാം മഞ്ജു വാര്യര്‍ മൗനം പാലിച്ചു. കസബ വിവാദത്തിന്റെ പേരില്‍ പാര്‍വ്വതിയെ ഫാന്‍സ് വേട്ടയാടിയപ്പോഴും ഡബ്ല്യൂസിസി വേട്ടയാടപ്പെട്ടപ്പോഴുമൊന്നും മഞ്ജുവിന്റെ നാവില്‍ നിന്ന് ഒരു ശബ്ദം പോലും പുറത്ത് വന്നില്ല. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തപ്പോഴും അതേ അവസ്ഥ തന്നെ.
മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുന്നതാണ് ഡബ്ല്യൂസിസിയുടെ നിലപാടുകളെന്നും അതുകൊണ്ട് മഞ്ജു വാര്യര്‍ രാജി വെച്ചുവെന്നും വാര്‍ത്ത വന്നു. അമ്മ പ്രസിഡണ്ടായ മോഹന്‍ലാലിനെ മഞ്ജു വാര്യര്‍ രാജിക്കാര്യം അറിയിച്ചതായി വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ ഡബ്ല്യൂസിസി തള്ളിക്കളഞ്ഞു. സമയമാകുമ്‌ബോള്‍ മഞ്ജു നിലപാട് വ്യക്തമാക്കുമെന്ന് ഡബ്ല്യൂസിസി പ്രതിനിധികള്‍ പറഞ്ഞു. ഇവിടെ ദിലീപ് വിവാദം കത്തുന്നതിനിടെയാണ് മഞ്ജു വാര്യര്‍ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോയത്. പാര്‍വ്വതിയും റിമയും അടക്കമുള്ള നടിമാരും മഞ്ജുവാര്യര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

ഡബ്ല്യൂസിസിയില്‍ നിന്നും രാജി വെച്ച് കൊണ്ടാണ് മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് എന്ന വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അമേരിക്കയിലും കാനഡയിലുമായി അവധിക്കാലം ചെലവഴിച്ച് മടങ്ങിയെത്തിയ നടി ഇപ്പോള്‍ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കുകയുമില്ല. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും വരെ മഞ്ജു പരസ്യ പ്രതികരണം നടത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top