നടന്‍ ദിലീപിന് നഷ്ടമായത് ആറ് ലക്ഷം രൂപ; ഡി സിനിമാസില്‍ വന്‍ കവര്‍ച്ച

13418928_1155440851286349_5931346271625020708_n

നടന്‍ ദിലീപിന് 6.82ലക്ഷത്തിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററായ ഡി സിനിമാസില്‍ കഴിഞ്ഞ ദിവസം വെളുപ്പിന് വന്‍ കവര്‍ച്ച നടന്നു. ഓഫീസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.

മൂന്നു ദിവസത്തെ കലക്ഷന്‍ തുകയാണ് നഷ്ടപ്പെട്ടത്. ഓഫീസ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് പണം കവര്‍ന്നത്. രാവിലെ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. കാര്‍ഡ് ഉപയോഗിച്ചു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന മുറിയില്‍ മോഷണം നടന്നതിനാല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.

ഇതിനിടെ തിയേറ്ററിലെ ശുചീകരണ തൊഴിലാളിയായ ഒഡീഷ സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാള്‍ അലമാര തുറക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായും വിവരങ്ങളുണ്ട്.

Top