തിരുവനന്തപുരം : മഞ്‍ജുവിന്റെ നേതൃത്വത്തിലുള്ള നീക്കം നിർണായകമായി..കൊച്ചിയിൽ നടിയെ ആക്രമിക്കാൻ കൊട്ടേഷൻ കൊടുത്തവർ കുടുങ്ങുന്നു. നടിയുടെ നഗ്ന ഫോട്ടോയെടുക്കാന്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് പ്രമുഖനടനും സംവിധായകനും ആണെന്ന തെളിവുകൾ പോലീസിനു കിട്ടി .മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ..ക്വട്ടേഷന് പിന്നില്‍ പ്രമുഖ നടന്റെ മുന്‍ വൈരാഗ്യം ആണെന്നും നടി പോലീസിനോട് പറഞ്ഞതായി റിപ്പോർട്ട് .സിനിമാ സംബന്ധമായ ജോലി കഴിഞ്ഞ് തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് കാറില്‍ മടങ്ങവേ ആണ് യുവനടിയെ പള്‍സര്‍ സുനി നേതൃത്വം കൊടുത്ത സംഘം കടത്തിയത്. ശേഷം രണ്ട് മണിക്കൂറോളം കാറില്‍ വെച്ച് നടിയെ ഉപദ്രവിച്ചു. ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
നടിയെ ക്രൂരമായി ഉപദ്രവിക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷം വിശദാംശങ്ങള്‍ പള്‍സര്‍ സുനി ആരെയോ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇത് ആരാണെന്ന കാര്യത്തിലും ഇപ്പോള്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.സംഭവം നടക്കുന്നതിന് മുമ്പും ഒരു പ്രമുഖ വ്യക്തി പള്‍സര്‍ സുനിയെ പല തവണ ബന്ധപ്പെട്ടിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഇതാണ് കൊട്ടേഷൻ നടിയുടെ നഗ്നഫോട്ടോ എടുക്കാനായിരുന്നു പ്രമുഖ നടന്‍ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ നല്‍കിയതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.
തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോ എടുത്താല്‍ അക്കാര്യം നടി ഒരിക്കലും പുറത്തുപറയില്ലെന്ന് തനിക്കറിയാമെന്നും ക്വട്ടേഷന്‍ നല്‍കിയ പ്രമുഖന്‍ പള്‍സര്‍ സുനിക്ക് ഉറപ്പ് നല്‍കിയിരുന്നതായി ജിന്‍സന്‍ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. പിന്നിൽ നടൻ തന്നെ നടിക്ക് നേരെ നടന്നത് പ്രമുഖ നടന്റെ കൊട്ടേഷന്‍ തന്നെയാണെന്ന് ജിന്‍സന്‍ പറഞ്ഞ വിവരങ്ങളില്‍ നിന്നും പോലീസിന് ഇതിനകം തന്നെ ഉറപ്പായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടനൊപ്പം പ്രമുഖ സംവിധായകനും നടനുമായ വ്യക്തിയും പ്രമുഖ മിമിക്രി താരവും സംശയത്തിന്റെ നിഴലിലാണ്. രഹസ്യ മൊഴി ജിന്‍സിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ആയതിനാലാണ് പുതിയ വിവരം പരിശോധിക്കുന്നത്. സിനിമാലോകം ഞെട്ടും അടുത്ത ദിവസം മജിസ്‌ട്രേററിന് മുന്നില്‍ നല്‍കുന്ന മൊഴിയിലും ജിന്‍സന്‍ ഈ വിവരങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഗൂഢാലോചനക്കാര്‍ കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ മലയാള സിനിമാ രംഗത്ത് ഒരു ഭൂകമ്പം തന്നെയാകും സംഭവിക്കുക. തെറ്റിദ്ധരിപ്പിക്കാൻ ഇത് ക്വട്ടേഷനാണെന്നും പിന്നില്‍ ഒരു സ്ത്രീ ആണെന്നും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതായിരുന്നു എന്നാണ് പള്‍സര്‍ സുനി തന്നെ അന്ന് മൊഴി നല്‍കിയിരുന്നു. ജിൻസും സംശയമുനയിൽ നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് പങ്കുവെച്ച ജിന്‍സും സംശയത്തിന്റെ നിഴലിലാണ്. പള്‍സര്‍ സുനിയും ജിന്‍സും ചേര്‍ന്ന് പ്രമുഖരില്‍ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. സഹതടവുകാർ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജിന്‍സണും പള്‍സര്‍ സുനിയും ഒരുമിച്ച് കാക്കനാട് സബ്ജയിലില്‍ കഴിഞ്ഞത്. പത്ത് ദിവസത്തിനകം ജിന്‍സന്‍ ജയില്‍ മോചിതനാവുകയും ചെയ്തു. ചാലക്കുടിക്കാരനായ ഇയാളെ അന്വേഷണ സംഘം കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. വീണ്ടും ചോദ്യം ചെയ്യും ഇതെത്തുടര്‍ന്ന് ജിന്‍സന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സിഎംജി കോടതി അനുമതി നല്‍കി. മൊഴിയില്‍ ജിന്‍സന്‍ ഉറച്ച് നിന്നാല്‍ പോലീസ് കോടതിയുടെ അനുമതിയോടം പള്‍സര്‍ സുനിയെ ഒരുവട്ടം കൂടി ചോദ്യം ചെയ്യും.
അന്നു സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പിന്നില്‍ കളിച്ചവരെക്കുറിച്ചുമെല്ലാം സുനി സഹതടവുകാരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തടവുകാരില്‍ നിന്നും ഇതേക്കുറിച്ച് അറിഞ്ഞ ജയില്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഒപ്പം കഴിഞ്ഞത് തനിക്കൊപ്പം ജയില്‍ മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സനോടു അന്നു നടന്ന സംഭവങ്ങളെക്കുറിച്ചും ഗൂഡാലോചനയെക്കുറിച്ചൊക്കെയുമെല്ലാം സുനി വെളിപ്പെടുത്തിയിരുന്നു. അന്വേഷണസംഘം നല്‍കിയ ഹരജിയില്‍ ജിന്‍സന്റെ മൊഴിയെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയും ചെയ്തിരുന്നു. കത്ത് പുറത്തെത്തിച്ചു ജയിലില്‍ വച്ചു സുനി എഴുതിയ കത്ത് പുറത്തെത്തിച്ചത് ജിന്‍സനായിരുന്നു. ഇതുമായി ബന്ധപ്പെട്ടു സുനിയെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജിന്‍സനെ മജിസ്‌ട്രേറ്റിന്റെ മുമ്പിലെത്തിച്ച് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.