മനോരമ ന്യൂസിന് നാഷണല്‍ ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ താക്കീത.് മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും അവഹേളിച്ച നടപടിയിലാണ് താക്കീത്. തിരുവാ എതിര്‍വാ എന്ന സറ്റൈര്‍ പരിപാടിയിലാണ് കുമ്മനം രാജശേഖരനെയും അമിത് ഷായെയും അവഹേളിച്ചത്. ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്ന വാചകമുപയോഗിച്ചു കുമ്മനം രാജശേഖരന്റെ മിസോറാം ഗവര്‍ണ്ണര്‍ പദവിയെ അവഹേളിച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ പരിപാടിയുടെ പുനര്‍ സംപ്രേക്ഷണം നിര്‍ത്തിവെച്ചെങ്കിലും മാപ്പ് പറയാന്‍ തയ്യാറായില്ല. ഇതോടെ ബിജെപി നേതാക്കള്‍ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തെ സമീപിച്ചു.
മന്ത്രാലയം കൂടുതല്‍ അന്വേഷണത്തിനായി നാഷണല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയെ എല്പിക്കുകയായിരുന്നു. അതോറിറ്റിയുടെ ചോദ്യത്തിന് ചാനല്‍ മറുപടി പറഞ്ഞത് ഇതൊരു ആക്ഷേപ ഹാസ്യ പരിപാടിയാണെന്നും എടുത്തത് ഒരു സിനിമാ ഡയലോഗ് ആണെന്നുമാണ്. ഇതാദ്യമാണ് മലയാളത്തില്‍ ഒരു ചാനല്‍ ഇപ്രകാരമുള്ള അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.