തിരുവനന്തപുരം :കര്‍മ്മ ന്യൂസിനെതിരെ കടുത്ത നടപടിയുമായി പോലീസ്. ഒരു കോടി ആവശ്യപ്പെട്ട് ആശുപത്രി ഉടമകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെ മുപ്പതോളം സമാന കേസുകളില്‍ പോലീസ് എ എഫ് ഐ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി ഫ്സ്റ്റ് പോസ്റ്റ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍മ്മ ന്യൂസിന്റെ കമ്പനി മേധാവികള്‍ക്കെതിരെയും വിവിധ കേസുകളില്‍ അന്വഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ കർമ്മയെ പൂട്ടാനൊരുങ്ങി ഇഡിയും. ഇഡി നല്‍കുന്ന വിവരം കര്‍മ്മ ന്യൂസിന് നാല് ഡയറക്ടര്‍മാര്‍ ഉണ്ട് എന്നാണ്. വിന്‍സ് മാത്യു , വിൻസ് മാത്യവിന്റെ ഭാര്യ, അയ്യപ്പന്‍ ശ്രീകുമാര്‍, അംജിത് ഖാന്‍ എന്നിവര്‍.. ഇവര്‍ വിദേശ നാണയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് ഇഡി അന്വേഷിച്ച് വരികയാണ്.
Galaxy Zoom India Private Limited കീഴിലാണ് കർമ്മ ന്യുസ് പ്രവർത്തിക്കുന്നത്.Galaxy Zoom India Private Limited- ന്റെ ചില രേഖകളില്‍ തമ്മില്‍ വ്യക്തത കുറവ് വന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കുമെന്ന് ഇഡി പറഞ്ഞു. കൂടാതെ വിന്‍സ് മാത്യൂവിനും ഇതിന്റെ ഡയറക്ടര്‍മാര്‍ക്കും നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കും എന്നാണ് ലഭിക്കുന്ന വിവരം.ഇതോടെ വിൻസും ഭാര്യയും കൂട്ടാളികളും കുടുങ്ങി എന്ന് തന്നെയാണ് ഫ്സ്റ്റ് പോസ്റ്റ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .
ഫ്സ്റ്റ് പോസ്റ്റ് വീഡിയോ വാർത്ത കേൾക്കാം :
https://www.youtube.com/watch?v=3GKZXUZg8GM
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നേരെ വരുന്ന പരാതികളില്‍ കഴമ്പ് ഉണ്ടെങ്കില്‍ നിയമ നടപടി എടുക്കണം എന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതിനാൽ തന്നെ കർമ്മക്ക് എതിരെയുള്ള നടപടികൾ ശക്തമാവുകയാണ് . വിൻസ് മാത്യുവിന്റെ നാടായ കണ്ണൂരിൽ റിപ്പോർട്ടർമാരായി വിലസുന്നത് വ്യാജ മദ്യ കേസിലും സ്ത്രീ പീഡനത്തിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിസ്ഥാനത്തുള്ളവരാണ് എന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട് .ഇവരും കർമ്മയുടെ ബ്ളാക്ക് മെയിൽ കേസുകളിൽ പങ്കാളികൾ ആണോയെന്ന് അന്വോഷണത്തിലാണ്.
നിലവില്‍ നിരവധി ക്രിമിനല്‍ കേസിലുള്‍പ്പെട്ട അംജിത്ത്, വിദേശത്ത് ജോലി ചെയ്യുന്ന വിന്‍സ് മാത്യു, അദ്ദേഹത്തിന്റെ ഭാര്യ, കൊല്ലം സ്വദേശി അയ്യപ്പന്‍ എന്നിവരാണ് നിലവില്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍.
കൊച്ചി സ്വദേശിനിയായ യുവതി ഉപയോഗിച്ച് ഹണിട്രാപ്പില്‍ പണം തട്ടിപ്പുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഡയറക്ടര്‍മാരിലൊരാളായ അംജിത്ത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍മ്മ ന്യൂസിനെതിരെ നൂറിലധികം പരാതികളാണ് പോലിസിന് ലഭിച്ചിട്ടുള്ളത്. കൊച്ചിയില്‍ ഒരു തുണിക്കടയില്‍ നിന്ന് 2500 രൂപ തട്ടിച്ച കേസും ഇതിലുള്‍പ്പെടും. വിദേശത്തുള്ള ഡയറക്ടര്‍മാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന തെളിവുകളും പോലിസിന് ലഭിച്ചു. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കര്‍മ്മ ന്യൂസിന്റെ എംഡിയെ അതിവേഗം നാട്ടിലെത്തിച്ച് തെളിവെടുക്കുന്ന പരിപാടിയിലേക്ക് പോലീസ് നീങ്ങുന്നു. അതിനു വേണ്ടി വിദേശകാര്യമന്ത്രലയവുമായി ബന്ധപ്പെട്ട് ഇതിനു വേണ്ടി നടപടി ക്രമങ്ങള്‍ എടുക്കും എന്നാണ് ലഭിക്കുന്ന വിവരം. കര്‍മ്മ ന്യൂസില്‍ ഏറ്റവും കൂടുതല്‍ പരാതി വരുന്നത് വിന്‍സ്മാത്യൂവിന് നേരെയാണ്. രണ്ടാമത് സി ഒ സോമവേദിന് എതിരാണ്.
മൂന്നാമത് ഏറ്റവും കൂടുതല്‍ കേസുകള്‍ വരുന്നത് കൊച്ചി റിപ്പോര്‍ട്ടര്‍ എന്ന് അവകാശപ്പെടുന്ന സിജോ കെ രാജന് എതിരാണ്. സിജോയ്ക്ക് എതിരെ 2500 രൂപ മുതല്‍ 50 ലക്ഷം വരെ ബേക്‌മെയില്‍ വഴി തട്ടിയെടുത്തു എന്നതടകം പരാതികള്‍ ഉണ്ട്. ആലുവയിലെ ഒരു സ്ത്രീയില്‍ നിന്ന് 2500 രൂപയുടെ വസ്ത്രം വാങ്ങി പണം കെടുക്കാതിരുന്നു. പണം കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് എതിരെ ഒരു വാര്‍ത്തയുണ്ട് അത് ഞാന്‍ കൊടുക്കും അത് ചെയ്യാതിരിക്കണമെങ്കില്‍ മര്യാദക്ക് ഇരുന്നോ എന്നാണ് സിജോ പറഞ്ഞത്. തുടര്‍ന്ന് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് സിജോ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വഴി സ്ത്രീക്ക് പണം നല്‍കി കേസ് പിന്‍വലിച്ചു എന്നാണ് ലഭിക്കുന്ന വിവരം. തുടങ്ങി നിരവധി പരാതികളാണ് സിജോയ്ക്ക് എതിരെ വരുന്നത്.
കര്‍മ്മന്യൂസിനെതിരെ വീണ്ടും പരാതികള്‍ ഉയരുന്നു.ഇന്നലെ 347 പരാതികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ചത് 450 നും 500 ഇടയില്‍ പരാതി ലഭിച്ചു എന്നാണ് പോലീസ് സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതില്‍ കഴിഞ്ഞ ദിവസം ലഭിക്കുന്നത് 27 എഫ് ഐ ആര്‍ ആണെങ്കില്‍ ഇപ്പോള്‍ 35 നും 40 ഇടയിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ്. തട്ടുകടയിലെ ജീവനക്കാര്‍ മുതല്‍ ബോബി ചെമ്മണൂര്‍ വരെ പരാതിയുമായി രംഗത്ത് വന്നു. വേഗം തന്നെ കര്‍മ്മ ന്യൂസ് പൂട്ടും എന്നാണ് മനസിലാക്കാന്‍ കഴിയുന്നത് എന്നും ഫ്സ്റ്റ് പോസ്റ്റ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ബി എൽ സന്തോഷ് വിളിച്ച് ചേർത്ത മാധ്യമങ്ങളുടെ കൂട്ടത്തിൽ ബ്ളാക്ക് മെയിൽ കേസുകളിൽ പ്രതിസ്ഥാനത്തുള്ള കർമ്മയും ഉണ്ടെന്ന തിരിച്ചറിവ് ബിജെപിക്ക് വലിയ നാണക്കേട് ആയിരിക്കയാണ്.ബിൽ സന്തോഷ് പങ്കെടുത്ത മാധ്യമങ്ങളുമായിട്ടുള്ള മീറ്റിങ് വാർത്തയിട്ടതും ഫോട്ടോ പ്രചരിപ്പിച്ചതും കർമ്മ തന്നെയായിരുന്നു.