കർമ്മ ന്യുസിന് വീണ്ടും പ്രഹരം ! നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി.രണ്ടു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ! ബ്ളാക്ക് മെയിൽ ,പോക്സോ കേസുകളിൽ പെട്ട വിൻസ് മാത്യുവിന് അടുത്ത പ്രഹരമായി കോടതി നോട്ടീസും !

ന്യൂഡൽഹി: ഭയപ്പെടുത്തി ഭീക്ഷണിപ്പെടുത്തി പണം തട്ടുന്ന ബ്ളാക്ക് മെയിൽ ഓൺലൈൻ പത്രം നടത്തുന്ന കർമ്മ ന്യുസിന് കേസുകളുടെ പൂരം.രണ്ടു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർമ്മ എതിരെ കേസ്. ഡൽഹി ഹൈക്കോടതി കർമ്മ ന്യുസിന് നോട്ടീസ് അയച്ചു! യുട്യൂബ് ചാനലായ കര്‍മ ന്യൂസിനെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാധ്യമസ്ഥാപനമായ ന്യൂസ് ലോണ്ട്രിയും കണ്‍ഫ്‌ലുവന്‍സ് മീഡിയയും ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി കൊടുത്തത് .

കൊച്ചിയില്‍ കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത് 2023’ മീഡിയ സെമിനാറിനെതിരെ നിരന്തരം വ്യാജവാര്‍ത്ത നല്‍കിയതിനെതിരെയാണ് ഹൈക്കോടതിയില്‍ പരാതി എത്തിയിരിക്കുന്നത്. ന്യൂസ് ലോണ്ട്രിക്കും കണ്‍ഫ്‌ലുവന്‍സ് മീഡിയയും ന്യൂസ് മിനുട്ടും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read : കർമ്മയെ പൂട്ടാനൊരുങ്ങി ഇഡി!!.കമ്പനി ഡയറക്ടർ അംജാദ് ​ഗുണ്ടാ നേതാവ് ?100 കണക്കിന് സോഷ്യൽമീഡിയ പേജുകളുള്ള അയ്യപ്പൻ ദുരൂഹം !വിൻസിനൊപ്പം ഭാര്യയും കുടുങ്ങി.അയ്യപ്പൻ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ പേജുടമകളായ രാഷ്ട്രീയക്കാർ അങ്കലാപ്പിൽ !കർമ്മയെ കൂടെ കൂട്ടിയ ബിജെപിയും പ്രതിരോധത്തിൽ !

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കര്‍മ ന്യൂസിനോട് വാര്‍ത്തയ്ക്ക് ആദാരമായ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങള്‍ മാത്രമല്ല കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജന്മഭൂമി പത്രവും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നുവെന്നാണ് കര്‍മ അധികൃതര്‍ ഹൈക്കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ജന്മഭൂമി നല്‍കിയ വാര്‍ത്തയുടെ കട്ടിങ്ങുകളും ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.

തങ്ങള്‍ വിദ്വേഷമുണ്ടാക്കുന്നതും അപകീര്‍ത്തികരവുമായ വാര്‍ത്ത പ്രചരിപ്പിച്ചില്ലെന്നാണ് കര്‍മ ന്യൂസ് നിലപാട് എടുത്തത്. എന്നാല്‍, ഹൈക്കോടതി ഇക്കാര്യം തള്ളുകയും പരാതിയുന്നയിച്ച മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ അടുത്ത വാദം കേള്‍ക്കുംവരെ ആക്ഷേപകരമായ വാര്‍ത്തയോ വിഡീയോയോ പ്രസിദ്ധീകരിക്കരിക്കരുതെന്നും നിര്‍ദേശിച്ചു. ഇക്കാര്യം കര്‍മ ന്യൂസിന്റെ അഭിഭാഷകന്‍ അംഗീകരിച്ചു.

ഒരു കോടി ആവശ്യപ്പെട്ട് ആശുപത്രി ഉടമകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെ മുപ്പതോളം സമാന കേസുകളില്‍ പോലീസ് എ എഫ് ഐ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി ഫ്സ്റ്റ് പോസ്റ്റ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍മ്മ ന്യൂസിന്റെ കമ്പനി മേധാവികള്‍ക്കെതിരെയും വിവിധ കേസുകളില്‍ അന്വഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ കർമ്മയെ പൂട്ടാനൊരുങ്ങി ഇഡിയും. ഇഡി നല്‍കുന്ന വിവരം കര്‍മ്മ ന്യൂസിന് നാല് ഡയറക്ടര്‍മാര്‍ ഉണ്ട് എന്നാണ്. വിന്‍സ് മാത്യു , വിൻസ് മാത്യവിന്റെ ഭാര്യ, അയ്യപ്പന്‍ ശ്രീകുമാര്‍, അംജിത് ഖാന്‍ എന്നിവര്‍.. ഇവര്‍ വിദേശ നാണയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് ഇഡി അന്വേഷിച്ച് വരികയാണ്.

Top