മാപ്പിളപ്പാട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു; വിടവാങ്ങിയത് 80 കളില്‍ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളില്‍ തിളങ്ങിയ പാട്ടുകാരി; അന്ത്യം കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടില്‍

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളില്‍ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളില്‍ തിളങ്ങിയ പാട്ടുകാരിയായിരുന്നു. വിളയില്‍ വത്സല എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്.

Read also:രാഹുല്‍ ജിയ്ക്ക് യുവതികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ല; പിന്നെന്തിന് 50 വയസു കഴിഞ്ഞ കിഴവിക്ക് ഫ്‌ലൈയിങ്ങ് കിസ് കൊടുക്കുന്നത്; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍ഐ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി.ടി അബ്ദുറഹ്‌മാന്റെ രചനയായ ‘അഹദവനായ പെരിയോനേ’ എന്ന ഗാനം എം.എസ് വിശ്വനാഥന്റെ സംഗീതത്തില്‍ ഫസീല ആദ്യമായി പാടി. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണിമഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്‌മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളാണ്.

Read also: കഴുത്തുവരെ പുതപ്പുകൊണ്ട് മൂടിയിരുന്നു; കാല്‍ മുകളിലേക്കും താഴേക്കും ചലിക്കുന്നത് കണ്ട് പെണ്‍കുട്ടി ശ്രദ്ധിച്ചു; ബ്ലാങ്കറ്റ് തെന്നിവീണപ്പോള്‍ മൊഹന്തിയുടെ പാന്റിന്റെ സിപ്പ് അഴിച്ച് ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു; ഇന്ത്യന്‍ ഡോക്ടറെ അറസ്റ്റ് ചെയ്ത് എഫ്ബി ഐ

കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Top