
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍. മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനം ഒഴിയണമെന്ന ആവശ്യം വൈദികര്‍ സഹായ മൈത്രാനെ അറിയിക്കും. ഭൂമി ഇടപാടില്‍ ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് പരസ്യപ്രതിഷേധവുമായാണ് വൈദികര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിഷപ് ഹൗസില്‍ വൈദികര്‍ പ്രതിഷേധ യോഗം ചേരും. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷ് പൊതുവ, ഫാ. വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നീ നാലുപേര്‍ക്കെതിരേ അന്വേഷണം നടത്താനാണ് ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചത്. ഭൂമി ഇടപാട് സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തത്. എന്നാല്‍, മജിസ്‌ട്രേറ്റ് അന്വേഷണം പൊലീസ് അന്വേഷണത്തിന് തടസമല്ലെന്നും രണ്ട് അന്വേഷണങ്ങളും നടക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു ഭൂമി ഇടപാടില്‍ വലിയ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവ നടന്നിട്ടുള്ളതിന് പ്രഥമദൃഷ്ട്യ തെളിവുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.