പന്തളം:യുവാക്കളെ വിവാഹതട്ടിപ്പിനിരയാക്കിയ യുവതിയെ വിവാഹപന്തലില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു . മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കല്‍ വീട്ടിലാണ് താമസം. കുളനട ഉള്ളന്നൂര്‍ വിളയാടശേരില്‍ ക്ഷേത്രത്തില്‍ കുളനട സ്വദേശിയുമായുള്ള വിവാഹചടങ്ങ് ഇന്നലെ പൂര്‍ത്തിയായ ശേഷം ഉച്ചയ്ക്ക് രണ്ടോടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്തത്. പത്രപരസ്യം നല്കിയാണ് കുളനട സ്വദേശിയെ കുടുക്കിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് യുവാവ് പത്രപരസ്യം കാണുന്നത്. സഹോദരന്റെ ഭാര്യയാണെന്ന് പറഞ്ഞ് ഒരു യുവതി യുവാവുമായി ഫോണില്‍ ആദ്യം സംസാരിച്ചു. പിന്നീട് മറ്റൊരു ഫോണില്‍ നിന്ന് ശാലിനി, യുവാവിനെ വിളിക്കുകയും നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മണ്ണാറശാല ക്ഷേത്രത്തില്‍ വച്ച് ഇരുവരും കാണുകയും ബന്ധുക്കളുമായി ആലോചിച്ച ശേഷം വിവാഹം നടത്താമെന്ന് യുവാവ് സമ്മതിക്കുകയും ചെയ്തു.സമാനരീതിയില്‍ കബളിപ്പിക്കപ്പെട്ട കിടങ്ങന്നൂര്‍ സ്വദേശിയായ ഒരു യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്.അഭിലാഷ്, വി.മനു എന്നിവര്‍ ഇന്നലെ വിവാഹ സ്ഥലത്ത് വച്ച് ശാലിനിയെ തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്.തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞ് നേരത്തെ തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയും സ്ഥലത്തെത്തി. ഇതിനിടെ രക്ഷപ്പെടാന്‍ യുവതി ശ്രമം നടത്തിയെങ്കിലും വിഫലമായി. അടൂര്‍ ഡിവൈ.എസ്.പി എസ്.റഫീക്കിന്റെ നിര്‍ദേശ പ്രകാരം സി.ഐ ആര്‍.സുരേഷ്, എസ്.ഐ എസ്.സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ശാലിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊട്ടാരക്കര ഇളമാട് ആക്കല്‍ ഷാബുവിലാസത്തില്‍ ശാലിനിയെ(32)യാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്. കോയിപ്രം,ചെങ്ങന്നൂര്‍,ആറന്മുള, എറണാകുളം ജില്ലയിലെ കോലഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലായി ഒന്‍പതു കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും നേരത്തെ ശിക്ഷ അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഞായറാഴ്ച്ച ഉള്ളന്നൂര്‍ വിളയാടിശ്ശേരില്‍ ക്ഷേത്രത്തില്‍ കുളനട സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചുകഴിഞ്ഞപ്പോഴാണ് പിടിവീണത്.കിടങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയെ കൊണ്ടുവന്ന് ഇവര്‍ തന്നെയാണ് തട്ടിപ്പുകാരിയെന്ന് ഉറപ്പിച്ചു. തട്ടിപ്പു പുറത്തായി പോലീസെത്തുമെന്ന് അറിഞ്ഞതോടെ ഇവര്‍ സ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ പോലീസ് വിദ്ഗധമായി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം വിവാഹമാണിതെന്നും അടുത്തബന്ധുക്കളാരും ഇല്ലെന്നും കോടതി ജീവനക്കാരിയാണെന്നുമാണ് വരന്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. വിവാഹം തീരുമാനിച്ചശേഷം 10,000 രൂപ വരനില്‍ നിന്ന് ഇന്‍ഷുറന്‍സ് പണം അടയ്ക്കാനെന്ന വ്യാജേന വാങ്ങുകയും ചെയ്തു. ശനിയാഴ്ച്ച ബന്ധുവെന്ന് പറഞ്ഞ് ഒരാള്‍ ഇവരെ വരന്റെ ബന്ധുവീട്ടില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു.ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും മുക്കുപണ്ടമായിരുന്നു. അഞ്ചോളം യുവാക്കളെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ട്.
ശാലിനി തട്ടിപ്പിന്റെ കൂട്ടുകാരി
ബാംഗ്ലൂരില്‍ ജോലിയുണ്ടായിരുന്ന തനിക്ക് അടുത്ത സമയത്ത് ഹൈക്കോടതിയില്‍ ജോലി ലഭിച്ചെന്നും താന്‍ എല്‍.എല്‍.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു. ഏകദേശം 50 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ ധരിച്ചിരുന്നു. പരസ്യം നല്കിയ ശേഷം ഫോണില്‍ ബന്ധപ്പെടുന്നവരോട് സഹോദരന്റെ ഭാര്യയെന്ന പേരില്‍ മറ്റൊരു ഫോണില്‍ നിന്ന് ആദ്യം സംസാരിക്കുന്നതും ശാലിനി തന്നെയാണെന്നും മറ്റ് അഞ്ച് യുവാക്കളെയും ഇത്തരത്തിലാണ് കബളിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. യുവതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.