കണ്ണൂർ: ക്രൈസ്തവ സഭകളുടെ ചട്ടങ്ങൾ എന്നും വിവാദം നിറയ്ക്കുന്നതാണ്. കന്യാസ്ത്രീകളും വൈദികരുമാണ് ഈ വിവാദങ്ങളുടെ ഇരകളും. ക്രൈസ്തവ സഭയിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും ഏത് നിലപാടുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത്തരത്തിൽ വൈറലായി മാറിയ ഒരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. തലശേരിക്കാരായ വൈദിക സഹോദരങ്ങളാണ് കന്യാസ്ത്രീകളെ പ്രണയിച്ച് വിവാഹം കഴിച്ചത്.
സഹോദരങ്ങളായ വൈദികർ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ട് കന്യാസ്ത്രീകളെയാണ്. തലശ്ശേരി അതിരൂപതയിലെ വികാരിയായ ഷാജി കരിങ്ങാലിക്കാട്ടിൽ, കെ.സി.വൈ.എം തലശ്ശേരി അതിരൂപതാ ഡയറക്ടറായിരുന്ന വികാരി ബിജു കരിങ്ങാലിക്കാട്ടിൽ എന്നിവരാണ് കന്യാസ്ത്രീകളെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹഫോട്ടോയാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ഷാജി വിവാഹിതനായത്. കന്യാസ്ത്രീകളുമായി ഇവർ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹിതരായതായും സോഷ്യൽ മീഡിയ പറയുന്നത്. സഹോദരങ്ങളായ വൈദികർ ഏകദേശം ഒരെസമയം, കന്യാസ്ത്രീകളെ സ്‌നേഹിച്ച് വിവാഹം ചെയ്യുന്നത് സഭയിലെ ആദ്യ സംഭവമാണ്.
അതേസമയം വധൂവരന്മാർക്ക് ആശംസ നേരുകയാണ് സോഷ്യൽ മീഡിയ. ആരേയും വഞ്ചിക്കാതെ, ഇത്തരത്തിൽ തുറന്ന നിലപാട് സ്വീകരിച്ചത് കൈയ്യടി അർഹിക്കുന്നുവെന്നുവാണ് പലരുടെയും അഭിപ്രായം.
ക്രിസ്ത്യൻ ഗ്രൂപ്പുകളിലും വിശ്വാസികളുടെ ഗ്രൂപ്പുകളിലുമാണ് ഇത് ചർച്ചയാകുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും ഇതിനോടകം തന്നെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.