മുന്‍കൂര്‍ ജാമ്യം നൽകണം;ഏത് നിബന്ധനയും അംഗീകരിക്കാമെന്ന് ഷാജന്‍ സ്‌കറിയ.ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റർ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ. യുട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യാം തേടിയത്. വീഡിയോ വിദ്വേഷം വളര്‍ത്തുന്നതല്ലെന്നും പോലീസ് വേട്ടയാടുകയാണെന്നുമാണ് ഷാജന്‍ സ്‌കറിയയുടെ വാദം.

അന്വേഷണവുമായി സഹകരിക്കാമെന്നും കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കുമെന്നും ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ കെ എസ് നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് പിന്മാറിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റൊരു ബെഞ്ച് പരിഗണിക്കും.

നിലവില്‍ ഷാജന്‍ ഒളിവിലാണ്. ഷാജന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അറസ്റ്റ് തടഞ്ഞത്. ഷാജനെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് പറഞ്ഞാണ് കോടതി അറസ്റ്റ് തടഞ്ഞത്. ഈ കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെയാണ് ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാര്‍ത്ത നല്‍കി വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്ന പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളില്‍ ഒന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top