മാദക സുന്ദരികളെ തിരഞ്ഞെടുക്കാം …മസാജ് കേന്ദ്രത്തിന്റെ മറവില്‍ വന്‍ സെക്‌സ് റാക്കറ്റ്.മസാജ് കേന്ദ്രത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. ലൈംഗിക തൊഴിലിനുള്ള സ്ത്രീകളെ തായ്‌ലന്‍ഡില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിച്ചിരുന്നത്. ഹൈദരാബാദിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റില്‍ അകപ്പെട്ടിരുന്ന 65ഓളം സ്ത്രീകളെ പോലീസ് രക്ഷിച്ചു. മസാജ് ചെയ്യുന്നതിനെന്ന് പേരില്‍ നിയമിക്കപ്പെട്ടിരുന്ന സ്ത്രീകളെയാണ് ലൈംഗിക തൊഴിലിനായി ഉപയോഗിച്ചിരുന്നത്. ഇവിടെ ലൈംഗിക തൊഴില്‍ ചെയ്തിരുന്നവരില്‍ 34 തായ്‌ലന്‍ഡ് വനിതകളും ഉള്‍പ്പെടുന്നു. സംഭവുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദസരി സിദ്ധാര്‍ത്ഥ (32) എന്നയാളാണ് സെക്‌സ് റാക്കറ്റിന്റെ മുഖ്യ നടത്തിപ്പുകാരന്‍. ഇയാള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്ത്രീകളെ കൊടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. മസാജ് കേന്ദ്രത്തില്‍ ജോലിക്ക് എന്ന പേരില്‍ കൊണ്ടു വരുന്ന സ്ത്രീകളെ ബഞ്ചാര ഹില്‍സിലെ ഫഌറ്റിലാണ് ഇയാള്‍ പാര്‍പ്പിച്ചിരുന്നത്.
മസാജ് പാര്‍ലറില്‍ എത്തുന്ന കസ്റ്റമര്‍ക്ക് ആദ്യം സാധാരണ മസാജായിരിക്കും ചെയ്തുകൊടുക്കുന്നത്. തുടര്‍ന്ന് അയാളുടെ വികാരങ്ങളെ ഉണര്‍ത്തുന്ന തരത്തിലാകും മസാജ്. രസം പിടിച്ചു വരുമ്പോള്‍ നിര്‍ത്തും. പിന്നെ വലിയ തുക വാങ്ങി വേണ്ടതെല്ലാം ചെയ്തു കൊടുക്കും. വിദേശ സ്ത്രീകള്‍ തന്റെ സ്ഥാപനത്തില്‍ ജോലിക്ക് എത്തിക്കഴിഞ്ഞാല്‍ അവരുടെ പാസ്‌പോര്‍ട്ട് ഇയാള്‍ പിടിച്ചു വയ്ക്കും. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കും. ഇപ്രകാരം അകപ്പെട്ട് പോയ സ്ത്രീകള്‍ പിന്നീട് ഇയാളെ എതിര്‍ക്കാന്‍ പോലും നിവൃത്തിയില്ലാതെ അനുസരിക്കുകയാണ് പതിവ്.