വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തരബിരുദം തൊഴില്‍ പോക്കറ്റടി; പിടിക്കപ്പെട്ടാല്‍ ഇംഗ്ലീഷില്‍ സംസാരിച്ച് രക്ഷപ്പെടുന്ന പൂജയുടെ കഥ

ഹൗറ: പലപ്പോഴും വ്യക്തികള്‍ ചെയ്യുന്ന തൊഴിലിന്റെ മാനദണ്ഡം വിദ്യാഭ്യാസ യോഗ്യത ആയിരിക്കില്ല. സ്‌കൂളിലും കോളേജിലും പഠിച്ച കാര്യങ്ങളോട് അനുബന്ധിച്ച് തന്നെ തൊഴില്‍ ലഭിക്കണമെന്നും ഇല്ല. എന്നാല്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ള വ്യക്തി പോക്കറ്റടി തൊഴിലായി സ്വീകരിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ കാണാനാകൂ.

കഴിഞ്ഞ ദിവസം പോക്കറ്റടിക്ക് ഹൗറ പൊലീസ് അറസ്റ്റുചെയ്ത മുപ്പതുകാരി അഞ്ജലിയാണ് പോക്കറ്റടിക്കാരിലെ ബിരുദാനന്തരബിരുദക്കാരി. കൂട്ടുകാരിയായ പൂജ എന്നയുവതിയും പൊലീസ് പിടിയിലായിട്ടുണ്ട്. മോശമല്ലാത്ത തുകയാണ് ഓരോദിവസവും ഉണ്ടാക്കുന്നതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. തിരക്കേറിയ ബസില്‍ മധ്യവയസ്‌കയുടെ ബാഗ് കീറി 5,000 രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴുമാസം മുമ്പാണ് അഞ്ജലിയും പൂജയും ഒരുമിച്ച് പാക്കറ്റടിക്ക് ഇറങ്ങിയത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതോടെ കുഞ്ഞിനെ പുലര്‍ത്താന്‍ വഴിയില്ലാതായ അഞ്ജലി പൂജയ്‌ക്കൊപ്പം കൂടുകയായിരുന്നു. തിരക്കേറിയ ബസുകളിലാണ് ഇവരുടെ ഓപ്പറേഷനുകള്‍. കണ്ടാല്‍ പണക്കാരെന്നുതോന്നുന്ന പ്രായമായ സ്ത്രീകളാണ് പ്രധാന ഇരകള്‍. ഇവരുമായി ചങ്ങാത്തം കൂടിയശേഷം ബാഗ് കീറി പണംകൈക്കലാക്കും. ഉടന്‍ അടുത്തസ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടും.

കഴിഞ്ഞദിവസം ഓപ്പറേഷനുശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മധ്യവയസ്‌കയ്ക്ക് സംശയം തോന്നിയതാണ് പിടിയിലാവാന്‍ കാരണം. ബാഗ് കീറിയിരിക്കുന്നതുകണ്ട ഇവര്‍ ബഹളംവച്ചു. അതോടെ പൂജയെയും അഞ്ജലിയെയും മറ്റുയാത്രക്കാര്‍ തടഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അഞ്ജലിയുടെ സംസാരം ഇംഗ്‌ളീഷിലായി. ഉന്നതവിദ്യാഭ്യാസവും കുടുംബമഹിമയും ഉള്ള തങ്ങളെ അപമാനിക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നാണ് അഞ്ജലി പറഞ്ഞ്. എന്നാല്‍ ഇരുവരെയും പരിശോധിച്ചേപറ്റൂ എന്ന് മധ്യവയസ്‌ക നിര്‍ബന്ധം പിടിച്ചു. ഇവരുടെ പക്കല്‍ നിന്ന് പണം കണ്ടെത്തിയില്ലെങ്കില്‍ പരസ്യമായി മാപ്പുപറയാമെന്നും സമ്മതിച്ചു. പരിശോധനയില്‍ സാരിയില്‍ ഒളിപ്പിച്ച നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയായിരുന്നു.

Top