മറുനാടനെ പിന്തുണക്കുന്ന എംഎൽഎമാർ മുസ്ലിം സമുദായത്തെ എതിർക്കുന്നവർ! കുഴൽനാടൻ അടക്കമുള്ളവർക്ക് ദയനീയ പരാജയം ഉറപ്പാണ് . ഇരട്ട മുഖമുള്ള കപട മതേതര വാദികൾ ജനാധിപത്യ കേരളത്തിന് അപമാനമാണ്.തോൽപ്പിക്കണം അവസരവാദികളായ കപട മതേതരവാദികളെ

കൊച്ചി: മറുനാടന്‍ മലയാളിയും ഷാജൻ സ്കറിയായും വര്‍ഗീയ വിഷം തുപ്പുന്ന സ്ഥാപനമാണെന്നാണ് പരക്കെ ആക്ഷേപം .ആ സ്ഥാപനത്തിലെ എഡിറ്റർ ഷാജൻ സ്കറിയായാണ് നിരന്തരമായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന പി.വി ശ്രീനീജിന്‍ എംഎല്‍എയുടെ പരാതിയില്‍ കേസിൽ പ്രതിയായി കോടതി ജാമ്യം നിഷേധിക്കപ്പെട്ട ഒളിവിൽ കഴിയുന്നത് .ഇതേ ഷാജൻ സ്കറിയാക്ക് വേണ്ടിയാണ് മാത്യു കുഴൽ നടനും രമ്യ ഹരിദാസും അടക്കമുള്ള കോൺഗ്രസുകാർ രംഗത്ത് വന്നിരിക്കുന്നത് .

മാധ്യമ വേട്ട എന്ന വ്യാജേന ക്രിമിനൽ കേസിൽ പ്രതിയായി നിയമ സംവിധാനങ്ങളെ മുഖവിലക്ക് എടുക്കാതെ ഒളിവിൽ പോയ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കാരിയായെ പിൻതുണക്കുന്ന രാഷ്ട്രീയക്കാർക്ക് എട്ടിന്റെ പണി .മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ കരിവാരി തേച്ച ഷാജനെ പിന്തുണക്കുന്നതിലൂടെ മുസ്ലിം സമുദായത്തിന്റെ വോട്ടുകൾ ഇവർക്ക് നഷ്ടമാകും എന്നുറപ്പാണ് .വലിയ മാർജിൻ ഇല്ലാതെ വിജയിച്ച മാത്യു കുഴൽനാടൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അടുത്ത തവണ തോക്കും എന്നുറപ്പാണ് . ഷാജൻ ക്രിസ്ത്യാനി ആണ് എന്ന ലേബലിൽ ക്രിസ്ത്യാനികളും മുസ്ലിം സമുദായത്തെയും തമ്മിലടിപ്പിക്കുന്ന വർഗീയ ധ്രുവീകരണത്തിനും ഈ വിഷയം കാരണമാകുന്നുണ്ട് കുഴൽനാടനെപ്പോലുള്ള ഇരട്ട മുഖമുള്ള കപട മതേതര വാദികൾ ജനാധിപത്യ കേരളത്തിന് അപമാനമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം വിരുദ്ധത ,ബ്ളാക്ക് മെയിലിംഗ്‌ , സ്ത്രീ വിരുദ്ധത ,വ്യാജ വാർത്ത , ഭയപ്പെടുത്തി ഭീക്ഷണിപ്പെടുത്തി ബ്ലാക്ക്‌ മെയിലിംഗ്‌ നടത്തി വരുതിയിലാക്കുക എന്നിങ്ങനെ ഒരുപാട് ആരോപങ്ങൾ ഉള്ള ഓണലൈൻ ചാനൽ ആണ് മറുനാടൻ മലയാളി .മുസ്ലീം വിരുദ്ധതയിൽ മുന്നിൽ നിൽക്കുന്നു എന്നും ആരോപണം ഉണ്ട് .മുസ്ലിമുകൾ എതിർക്കുന്ന ക്രിസ്ത്യാനി എന്ന് പേര് സമ്പാദിക്കുയും ചെയ്തിട്ടുണ്ട് .എന്നാൽ മതസ്പർദ്ധയിൽ മതങ്ങളെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണു പ്രധാന ആരോപണം.

ബ്ലാക്ക്‌ മെയിലിംഗ്‌ നടത്തുന്നവർ,വ്യാജവാർത്ത നൽകുന്നവർ,സമൂഹ മധ്യത്തിൽ മതസ്പർദ്ധ വളർത്തുന്നവർ..അതിനി മെയിൻ സ്ട്രീം മാധ്യമങ്ങളായാലും,യുട്യൂബ്‌ ചാനലുകളായാലും,ആരായാലും പിറകെ പിടിക്കും.നിയയമപരമായി അവർക്കെതിരെ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും എന്നാണ് പിവി അൻവർ എംഎൽഎ പറയുന്നത് .

മറുനാടൻ മെനഞ്ഞ തിരക്കഥയിൽ ഏറ്റവും പ്രഹരം ഏൽക്കുന്നത് കോൺഗ്രസിനും യുഡിഎഫിനും ആയിരിക്കും കോൺഗ്രസിനെ പിന്തുണക്കുന്ന മുസ്ലിം സമുദായം യുഡിഎഫിനെ വിടുമെന്നുറപ്പായി. മാധ്യമ വേട്ട -തൊഴിലാളി വേട്ട എന്നൊക്ക പറഞ്ഞു പ്രചാരണം പടച്ചു വിടുന്നത് മറുനാടന്റെ വായനക്കാരെ കൂട്ടാനായി മെനഞ്ഞ തിരക്കഥയാണ്.

വിരലിൽ എണ്ണാവുന്ന കേസിൽ മാത്രം സുപ്രീം കോടതിയിൽ ഹാജരായിട്ടുള്ള കുഴൽനാടന് എങ്ങനെ കോടികൾ സമ്പത്ത് -? തുടരും !

Top