മുക്കം കെ എം സി ടി മെഡിക്കൽ കോളേജിലെ എംബിബിസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത. ഇന്നലെയായിരുന്നു എംബിബിസ് നാലാം വർഷ വിദ്യാർത്ഥിനി ഊഷ്മൾ ഉല്ലാസ് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിൽ മാതാപിതാക്കൾക്കോ സഹപാഠികൾക്കോ യാതൊരു പങ്കുമില്ലെന്നാണ് പോലീസ് കണ്ടെടുത്ത ഡയറിയിൽനിന്നും വ്യക്തമാകുന്നത്. മാത്രമല്ല, കോളജിനെ കുറിച്ചും നല്ല വാക്കുകളാണ് ഡയറിയിലുളളത്. എന്നാൽ സഹപാഠികളുമായി പ്രശ്നമുണ്ടായിരുന്നു എന്ന് സംശയിക്കത്തക്ക രീതിയിലുള്ള ഒരു കുറിപ്പ് വിദ്യാർത്ഥിനിയുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ ഉണ്ട്. താൻ മുമ്പ് എഴുതിയ ഒരു കുറിപ്പുമായി ബന്ധപ്പെട്ട് കെഎംസിടി കണ്‍ഫെഷൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന മോശം കമൻറിനെ കുറിച്ചുള്ളതാണ് നവംബർ 13-ന് ഉൗഷ്മൾ എഴുതിയ അവസാനത്തെ പോസ്റ്റ്. ഗ്രൂപ്പിൽ ഉണ്ടായ ചർച്ചയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. കുറിപ്പിൽ പരാമർശിക്കുന്ന വിദ്യാർത്ഥി മറുപടി കുറിപ്പും എഴുതിയിട്ടുണ്ട്. ഫേസ് ബുക്ക് കുറിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷിച്ച് ദുരൂഹത നീക്കാനാണ് പോലീസ് ശ്രമം.
എംബിബിഎസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ദുരൂഹത ഉയര്‍ത്തുന്നു
Tags: mbbs student suicide