‘എഞ്ചിനീയറല്ല, എനിക്ക് അധ്യാപികയാകണമായിരുന്നു’; പഠനത്തിലെ നിരാശയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

എഞ്ചിനീയറിംഗ് പഠനത്തിലെ നിരാശയെ തുടര്‍ന്ന് ഗുവാഹത്തി ഐഐടി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി നാഗശ്രീ(18) യെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ശിവ്‌മോഗാണ് വിദ്യാര്‍ത്ഥിനിയുടെ സ്വദേശം.

ഹോസ്റ്റല്‍ മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. ‘എഞ്ചിനീയറിംഗ് നിരാശപ്പെടുത്തുന്നു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല’ എന്നാണ് കുറിപ്പ്. എഞ്ചിനീയറല്ല, തനിക്ക് ഒരു അധ്യാപികയാകണമായിരുന്നു എന്നും കുറിപ്പിലുണ്ടെന്ന് ഗുവാഹത്തി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജിബ് സൈക്കി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റൂമിലുള്ള കുട്ടിയോട് തനിക്ക് സുഖമില്ലെന്നും ക്ലാസില്‍ വരുന്നില്ലെന്നുമാണ് നാഗശ്രീ പറഞ്ഞത്. തിരിച്ച് വന്ന സുഹൃത്ത് മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സെക്യൂരിറ്റിയെ വിളിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുന്നത്.

വിദ്യാര്‍ത്ഥിനി കോഴ്‌സിന് ചേര്‍ന്നിട്ട് ഒന്നരമാസം ആകുന്നതേ ഉള്ളൂ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള കൗണ്‍സിലിങ്ങില്‍ കുട്ടി പങ്കെടുത്തിരുന്നുവെന്നും അന്ന് അസ്വഭാവികമായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും സര്‍വ്വകലാശാല വക്താവ് പ്രതികരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Top