എം​ബി​ബി​എ​സ് വിദ്യാർത്ഥിനി​യു​ടെ ആ​ത്മ​ഹ​ത്യ;പെൺകുട്ടിയുടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തുന്നു

മുക്കം കെ എം സി ടി മെഡിക്കൽ കോളേജിലെ എംബിബിസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത. ഇന്നലെയായിരുന്നു എംബിബിസ് നാലാം വർഷ വിദ്യാർത്ഥിനി ഊഷ്മൾ ഉല്ലാസ് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ചാടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ത​ന്‍റെ മ​ര​ണ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കോ സ​ഹ​പാ​ഠി​ക​ൾ​ക്കോ യാ​തൊ​രു​ പ​ങ്കു​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ഡ​യ​റി​യി​ൽനി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. മാ​ത്ര​മ​ല്ല, കോ​ള​ജി​നെ കു​റി​ച്ചും ന​ല്ല​ വാ​ക്കു​ക​ളാ​ണ് ഡ​യ​റി​യി​ലു​ള​ള​ത്. എ​ന്നാ​ൽ സ​ഹ​പാ​ഠി​ക​ളു​മാ​യി പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു എ​ന്ന് സം​ശ​യി​ക്ക​ത്ത​ക്ക രീതിയിലുള്ള ഒ​രു കു​റി​പ്പ് വിദ്യാർത്ഥി​നി​യു​ടെ ഫേ​സ് ബു​ക്ക് പ്രൊ​ഫൈ​ലി​ൽ ഉ​ണ്ട്. താ​ൻ മുമ്പ് എ​ഴു​തി​യ ഒ​രു കു​റി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെഎംസി​ടി ക​ണ്‍​ഫെ​ഷ​ൻ എ​ന്ന ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ൽ വ​ന്ന മോ​ശം ക​മ​ൻ​റി​നെ കു​റി​ച്ചു​ള്ളതാ​ണ് ന​വം​ബ​ർ 13-ന് ​ഉൗ​ഷ്മ​ൾ എ​ഴു​തി​യ അ​വ​സാ​ന​ത്തെ പോ​സ്റ്റ്.​ ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യ ച​ർ​ച്ച​യു​ടെ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​ത​മാ​ണ് കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത​ത്. കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന വിദ്യാർത്ഥി മ​റു​പ​ടി കു​റി​പ്പും എ​ഴു​തി​യി​ട്ടു​ണ്ട്. ഫേ​സ് ബു​ക്ക് കു​റി​പ്പ് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച് ദു​രൂ​ഹ​ത നീ​ക്കാ​നാ​ണ് പോലീ​സ് ശ്ര​മം.

Top