മാക്ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു..!! വൃത്തിഹീനം, അളവില്‍ കൂടുതല്‍ സില്‍വറിന്റെ അംശം

തിരുവനന്തപുരം: മുന്തിയ ബ്രാന്‍ഡ് ആയതിനാല്‍ വിശ്വസനീയമെന്ന് കരുതി ജനങ്ങള്‍ ഉപയോഗിച്ചിരുന്ന മാക്ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു. ആവശ്യമുള്ളതില്‍ കൂടുതല്‍ സില്‍വറിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ചത്. വകുപ്പിന്റെ മുന്നറിയിപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു.

അനുവദിച്ചതിലും കൂടുതല്‍ സില്‍വറിന്റെ സാന്നിദ്ധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉദ്പാദിപ്പിക്കുന്ന McDowell’s No.1 Packaged Drinking Water ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വില്‍പ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉല്‍പ്പാദകരോട് വിപണിയിലുള്ള മുഴുവന്‍ കുപ്പിവെള്ളവും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുക – എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പനികള്‍ വെള്ളം ശേഖരിക്കുന്നതു വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി ഇവര്‍ വെള്ളം പാക്കേജ് ചെയ്ത് നല്‍കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവരേയും പിടികൂടിയിട്ടുണ്ട്. ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളങ്ങള്‍ മാര്‍ക്കറ്റില്‍ ഉള്ളവ പോലും തിരിച്ച് എടുക്കാനും ഇതിന്റെ വില്‍പ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

Top